മുഖം മറയ്ക്കാനും പപ്പി

 


(www.kvartha.com 03.10.2015) ബോളിവുഡ് താരങ്ങളുടെ പേടിസ്വപ്‌നമാണ് പലപ്പോഴും ക്യാമറകള്‍. സ്വകാര്യ പരിപാടികള്‍ക്കോ, ആഘോഷവേളകളിലോ ഒക്കെ പങ്കെടുക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പലരും വരാറില്ലെന്നതാണ് വാസ്തവം. ബോയ്ഫ്രണ്ടുമായി കറങ്ങി നടക്കുമ്പോഴും, അവധിക്കാലം ആഘോഷിക്കുമ്പോഴുമൊക്കെ പാപ്പരാസി ക്യാമറകള്‍ അവരെ അലോസരപ്പെടുത്താറുണ്ട്.

ബോളിവുഡ് സുന്ദരി തബുവും കഴിഞ്ഞ ദിവസം രാത്രിയില്‍ ഇങ്ങനെയൊരു ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടു. മുംബൈ എയര്‍പോട്ടില്‍ വച്ചായിരുന്നു സംഭവം. ക്യാമറ കണ്ണില്‍ നിന്നു രക്ഷപെടാന്‍ തബു മുഖം മറയ്ക്കുകയും ചെയ്തു. രസകരമായ കാര്യം അതൊന്നുമല്ല, കൈയിലിരുന്ന തന്റെ ഓമന പട്ടിക്കുട്ടിയെ ഉപയോഗിച്ചായിരുന്നു മുഖം മറയ്ക്കല്‍. പാപ്പരാസികള്‍ക്ക് പിന്നെ വേറെ വല്ലതും വേണോ ഉഗ്രന്‍ ഫോട്ടൊ കിട്ടിയ സന്തോഷത്തിലായി അവര്‍.

സാധാരണ വേഷം ധരിച്ച്, കൂടെ ആണ്‍ സുഹൃത്തുക്കളോ ഒന്നുമില്ലാതെയാണ് തബു എത്തിയത്. എന്നിട്ടും ക്യാമറയ്ക്ക് മുഖം തിരിച്ച തബുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബോളിവുഡിന് പുറമേ തമിഴ്, മലയാളം പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് തബു. മലയാളത്തില്‍ തബു അഭിനയിച്ച കാലാപാനി സൂപ്പര്‍ഹിറ്റായിരുന്നു. ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് തബുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
മുഖം മറയ്ക്കാനും പപ്പി

SUMMARY: Bollywood stars getting wary of being captured during their candid and personal times, like dining or partying with their closed ones, is understandable; but these celebs getting extra conscious when cameras click them at the airport, is a little surprising. Well, something similar happened of late, when actress Tabu was spotted at the Mumbai airport last night.

The Haider lady got extra sensitive from paparazzi clicking her at the place. So much so, that she did not even mind hiding her face with nothing but her cute little puppy. Yes! The actress hid her face from being clicked with her pooch!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia