തന്റെ ജീവിതത്തില്‍ അമ്മയാണെല്ലാം

 


(www.kvartha.com 15.02.2016) ഇന്ത്യന്‍ സിനിമയിലെ മിക്കവാറും എല്ലാ ഭാഷകളിലും സ്വന്തം സ്ഥാനം കണ്ടെത്തിയ താരമാണ് തബു. ഗ്ലാമറും ആക്ഷനും പ്രണയവുമെല്ലാം നിറഞ്ഞ കഥാപാത്രങ്ങള്‍ തബുവിന്റെ കൈയില്‍ ഭദ്രമായിരുന്ന കാലമുണ്ടായിരുന്നു. 1980ല്‍ തുടങ്ങിയ തബുവിന്റെ സിനിമ കരിയറില്‍ ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു. ഇടയ്‌ക്കൊന്നു മാറി നിന്നെങ്കിലും ഹൈദറിലൂടെ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തി താരം.

ഫിത്തൂറിലൂടെ മികച്ച കഥാപാത്രവുമായി വീണ്ടും വെള്ളിത്തിരയില്‍ അത്ഭുതം സൃഷ്ടിക്കുന്നു തബു. സിനിമയിലേക്കുള്ള തന്റെ വരവ് നല്ല കഠിനമായ പാതകളിലൂടെയായിരുന്നുവെന്ന് പറയുന്നു തബു. തന്റെ ജീവിതം സിനിമയുമായി അടുത്ത് നില്‍ക്കുന്നതാണ്. ആരാധകരില്‍ നിന്നൊന്നും മറച്ചുവച്ചിട്ടില്ല. പ്രേക്ഷകരില്‍ നിന്നു നല്ല പിന്തുണയും സഹകരണവുമാണ് തിരിച്ചും ലഭിച്ചിട്ടുള്ളത്.

മികച്ച കഥാപാത്രങ്ങള്‍ നിരവധി ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. അമ്മയാണ് ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി. എന്നെക്കുറിച്ചോര്‍ത്ത് എപ്പോഴും അമ്മ ആശങ്കപ്പെടുമായിരുന്നു. എനിക്കു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് അമ്മയാണെന്നും പറയുന്നു തബു.

ഇനി റിലീസ് ചെയ്യാനുള്ള ഫിത്തൂറിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായിക കത്രീന കെയ്ഫിന്റെ അമ്മയുടെ വേഷത്തിലാണ് ഫിത്തൂറില്‍ അഭിനയിക്കുന്നത്. കശ്മീരി സ്ത്രീയുടെ വേഷത്തിലാണ് രണ്ടാം തവണ സ്‌ക്രീനിലെത്തുന്നത്. ഹൈദറിലും കശ്മീരിയുടെ വേഷത്തിലായിരുന്നു. പ്രത്യേക ഹെയര്‍ സ്റ്റൈലും വസ്ത്രങ്ങളുമെല്ലാം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും പറയുന്നു തബു.
         
തന്റെ ജീവിതത്തില്‍ അമ്മയാണെല്ലാം



SUMMARY: Actress says she was really affected by some of things she had to go through to become a star. Actress Tabu has enjoyed a long run in the film industry but she says her journey in Bollywood has taken its toll.

“Bollywood has been a tough journey for me. I wish it was not so hard. Films are just a part of it. There is more you are experiencing… your life is open to the public, anybody can say anything about you, those are the things that affected me a lot,” Tabu said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia