തപ്‌സി ഡയറ്റിലാണ്

 


(www.kvartha.com 01.02.2016) കുറച്ചു നാളുകളിലായി കടുത്ത ഡയറ്റിങ്ങിലാണ് തപ്‌സി പാനു. മെലിഞ്ഞു സുന്ദരിയാകണമെന്നൊന്നുമല്ല തപ്‌സിയുടെ ആഗ്രഹമെന്നു മാത്രം. ആവശ്യത്തില്‍ കൂടുതല്‍ മെലിഞ്ഞു ക്ഷീണിച്ച രൂപം വരുത്താനാണ് തപ്‌സിയുടെ കടുത്ത പരിശ്രമം. പുതിയ ചിത്രമായ ഗാസിയില്‍ അതു പോലൊരു കഥാപാത്രത്തെയാണത്രേ തപ്‌സി അവതരിപ്പിക്കുന്നത്.

തപ്‌സി ഡയറ്റിലാണ്വളരെയധികം മാനസിക സംഘര്‍ഷവും ശാരീരിക പീഡനവും അനുഭവിക്കുന്ന ഒരു അഭയാര്‍ഥിയുടെ രൂപമാണ് കഥാപാത്രത്തിനാവശ്യം. അതിനു വേണ്ടി പരമാവധി ഭക്ഷണം കുറക്കുന്നതിലാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് തപ്‌സി. റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ നായകന്‍.

നേവല്‍ ഓഫിസറുടെ വേഷമാണ് ദഗ്ഗബതിക്ക്. ദുരൂഹസാഹചര്യത്തില്‍ കടലില്‍ കാണാതായ പിഎന്‍എസ് ഗാസി എന്ന അന്തര്‍വാഹിനിയുടെ കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് ഗാസി.
         
SUMMARY: Actor Taapsee Pannu says she requires to look like a refugee in her upcoming film “Ghazi” and for that she is eating right to weigh “minimum”.

“I am required to look tortured and stressed and someone who has gone through a lot of physical wear and tear.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia