SWISS-TOWER 24/07/2023

തറയില്‍ സുശാന്തിന്റെ പുഞ്ചിരിക്കുന്ന ത്രീ ഡി രംഗോലിയുമായി ആരാധിക, വരച്ച് കഴിഞ്ഞ് ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു; വീഡിയോ

ADVERTISEMENT

മുംബൈ: (www.kvartha.com 22.06.2020) അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗം ഇപ്പോഴും ആരാധകര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് വിട നല്‍കിയും നിരവധി കുറിപ്പുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തെക്കുറിച്ചും തുറന്നു പറച്ചിലും വ്യാപക പ്രതിഷേധവും ശക്തമായിരുന്നു. ഇതിനിടെ നടന്റെ 3 ഡി ചിത്രം രംഗോലിയില്‍ തീര്‍ത്ത് ആരാധിക.

തറയില്‍ സുശാന്തിന്റെ പുഞ്ചിരിക്കുന്ന ത്രീ ഡി രംഗോലിയുമായി ആരാധിക, വരച്ച് കഴിഞ്ഞ് ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു; വീഡിയോ

തറയില്‍ സുശാന്തിന്റെ പുഞ്ചിരിക്കുന്ന ത്രീ ഡി രംഗോലിയുമായി ആരാധിക, വരച്ച് കഴിഞ്ഞ് ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു; വീഡിയോ

ശിഖ ശര്‍മ്മ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുശാന്തിന്റെ 3ഡി രംഗോലി വരച്ച് ശ്രദ്ധേയമാകുന്നത്. വരച്ചു കഴിഞ്ഞ് സുശാന്തിന്റെ ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ആരാധിക.

തറയില്‍ സുശാന്തിന്റെ പുഞ്ചിരിക്കുന്ന ത്രീ ഡി രംഗോലിയുമായി ആരാധിക, വരച്ച് കഴിഞ്ഞ് ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു; വീഡിയോ

ജൂണ്‍ 14 നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് ബോളിവുഡ് മാഫിയകളാണെന്ന് ആരോപിച്ച് കങ്കണ റനൗട്ടും നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തു കൊണ്ടിരിക്കുകയാണ്.
  
Keywords: News, National, Mumbai, India, Cine Actor, Bollywood, Death, Photo, Drawings, Entertainment, Police, Video, instagram, Sushant Singh Rajput's fan made 3d rangoli
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia