അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ 2 പേര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു

 


ADVERTISEMENT



പാറ്റ്‌ന: (www.kvartha.com 01.02.2021) ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗ്, സഹായി അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്.
Aster_MIMS

വെടിവയ്പ്പില്‍ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് പറഞ്ഞു.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ 2 പേര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു


ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുര്‍ ചൗകില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

Keywords:  News, National, India, Bihar, Bollywood, Cinema, Actor, Shoot Out, Attack, Entertainment, Sushant Singh Rajput's cousin shot at in Bihar's Saharsa
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia