23 വർഷം മുമ്പ് താൻ രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപിയെത്തി; കൈനിറയെ പലഹാരങ്ങളുമായി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.09.2021) ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്നും താൻ രക്ഷപ്പെടുത്തിയ പെൺകുട്ടിയെ വീണ്ടും ഒരു നോക്കു കാണാൻ നടന്‍ സുരേഷ് ഗോപിയെത്തി 23 വർഷങ്ങൾക്ക് ശേഷം അവളുടെ വീട്ടിൽ. അവളുടെ പ്രയാസങ്ങളും വേദനകളും എല്ലാം കേട്ട് ആശ്വസിപ്പിച്ചാണ് താരം വീട്ടിൽ നിന്നും മടങ്ങിയത്. പാലക്കാട് കാവിശേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ആലത്തൂര്‍ കാവിശേരിയിലെ ശിവാനി ഫാന്‍സി കടയിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.
  
23 വർഷം മുമ്പ് താൻ രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപിയെത്തി; കൈനിറയെ പലഹാരങ്ങളുമായി

ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും മൂന്നുവയസുള്ള ശിവാനിയുടെയും നീണ്ട വർഷത്തെ കാത്തിരിപ്പായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ചത്.

നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു. 23 കൊല്ലം മുമ്പ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ജന്മം നൽകിയ അമ്മ തെരുവില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമായപ്പോൾ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തുകയായിരുന്നു.

വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തിയത് അറിഞ്ഞാണ് കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇവര്‍ എംപിയെ അറിയിച്ചത്. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവിശേരിയിലെത്തിയത്. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ട് ഇന്ന് ശ്രീദേവിക്ക്.

Keywords:  News, Kochi, Kerala, State, Top-Headlines, Suresh Gopi, Actor, Entertainment, Suresh Gopi visits Sreedevi one who rescued from street.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia