SWISS-TOWER 24/07/2023

'ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല'; നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

 



കൊച്ചി: (www.kvartha.com 19.01.2022) നടനും എംപിയുമായ  സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ കാര്യം അദ്ദേഹംതന്നെയാണ് അറിയിച്ചത്. ചെറിയ പനിയല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.  
Aster mims 04/11/2022

'ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല'; നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു


'ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായിരിക്കുന്നു. നിലവില്‍  സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. ഈയവസരത്തില്‍ സാമൂഹിക അകലം പാലിക്കാനും ആള്‍കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുക'-സുരേഷ് ഗോപി ഫേസ്ബുകില്‍ കുറിച്ചു.    

Keywords:  News, Kerala, State, Kochi, Entertainment, Suresh Gopi, MP, COVID-19, Trending, Suresh Gopi Tests Covid Positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia