പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിച്ചു: സുരേഷ് ഗോപി

 


ADVERTISEMENT

കട്ടപ്പന: (www.kvartha.com 09.05.2016) പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിച്ചുവെന്ന് സുരേഷ് ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിച്ചു: സുരേഷ് ഗോപിപ്രതിപക്ഷത്തിന്റെ കടമ എല്‍.ഡി.എഫ് ആത്മാര്‍ഥമായി നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ല. ഒരേ പടലയിലെ പഴങ്ങള്‍പോലെയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ശിരസ് കുനിച്ച് നില്‍ക്കേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് മുന്നണികള്‍.

ഇരുമുന്നണികളും മതപ്രീണനനയമാണ് സ്വീകരിച്ചുപോരുന്നത്. മതമോ വിശ്വാസകേന്ദ്രങ്ങളോ അല്ല ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവിടത്തെ ഇടതു വലത് മുന്നണികളാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Oommen Chandy, Chief Minister, UDF, Government, Idukki, Kerala, BJP, NDA, Suresh Gopi, Actor, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia