'മഹാത്മ': സുരേഷ് ഗോപിയുടെ സ്റ്റൈലിഷ് ലുക്കും പ്രകടനവും ശ്രദ്ധ നേടിയ ചിത്രം

 
Suresh Gopi in a stylish pose from the Malayalam film 'Mahatma'.

Image Credit: Screenshot from a Youtube video by Sree Movies Official

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സുരേഷ് ഗോപിയുടെ സ്റ്റൈലിഷ് ലുക്ക് എടുത്തുപറയേണ്ടതാണ്.
● സുരേഷ് ഗോപിയുടെ വേഷം, ഡ്രസ്സിംഗ്, പ്രകടനം എല്ലാം മാസ്സ്.
● 'കെ.ജി.എഫിലെ' റോക്കി ഭായിയെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ.
● ദേവദേവൻ എന്ന ഡോൺ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.
● സിനിമയിലെ രാഷ്ട്രീയം ഇന്ന് കൂടുതൽ ചർച്ചയാകാം.
● സുരേഷ് ഗോപിയുടെ മികച്ച 10 സിനിമകളിൽ ഒന്നാണ് 'മഹാത്മ'.

സോളി കെ ജോസഫ്


(KVARTHA) സുരേഷ് ഗോപിയുടെ കമ്മീഷണർ പോലെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു മഹാത്മ. ഷാജി കൈലാസിന്റെ ഗംഭീര മേക്കിംഗും സുരേഷ് ഗോപിയുടെ ഗംഭീര പ്രകടനവുമായിരുന്നു ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. 

വമ്പൻ ഹൈപ്പോടെയാണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്. ഒരുപക്ഷേ, സുരേഷ് ഗോപിയുടെ ഏറ്റവും സ്റ്റൈലിഷ് മേക്കിംഗ് മഹാത്മയായിരിക്കും എന്ന് തന്നെ പറയാം. ഈ സിനിമ 1996-ലാണ് പുറത്തിറങ്ങിയത്.

Aster mims 04/11/2022

ഇതിലെ സുരേഷ് ഗോപിയുടെ ലുക്ക്, ഡ്രസ്സിംഗ്, പ്രസൻസ്, പെർഫോമൻസ് ഇതൊക്കെ മാസ്സ് എന്ന് വെച്ചാൽ മരണമാസ്സ് ആയിരുന്നു. അതും വർഷങ്ങൾക്ക് മുൻപാണ് എന്ന് ഓർക്കണം. കഴിഞ്ഞയിടെ ഇറങ്ങിയ കെ.ജി.എഫിലെ റോക്കി ഭായിയെ അനുസ്മരിപ്പിക്കുന്ന ചില രംഗങ്ങൾ ഈ സിനിമയിലുണ്ട്. ദേവദേവൻ എന്ന ഡോൺ ആണ് സുരേഷ് ഗോപി. ദേവദേവൻ അച്ഛനെ പരിചരിക്കുന്ന ഒരു സീൻ ഇതിലുണ്ട്. ഇത് ഏതാണ്ട് അതേപോലെ കെ.ജി.എഫിലും റോക്കി ഭായ് അച്ഛനെ പരിചരിക്കുന്ന രംഗങ്ങളുണ്ട്.

ഇതിലെ നായകൻ സുരേഷ് ഗോപിയുടെ ഇന്നത്തെ രാഷ്ട്രീയം അന്നേ പച്ചയ്ക്ക് വിളിച്ചുപറഞ്ഞ സിനിമപോലെ തോന്നും ഈ സിനിമ ഇന്ന് കാണുന്നവർക്ക്. അന്നത്തെ സുരേഷ് ഗോപിയല്ല ഇന്നത്തെ സുരേഷ് ഗോപി. അന്നത്തേക്കാൾ വളർന്നിരിക്കുന്നു. ഇന്ന് അദ്ദേഹം സിനിമാക്കാരൻ മാത്രമല്ല, അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും കേന്ദ്രമന്ത്രിയും കൂടിയാണ്. ഒപ്പം കേന്ദ്രം ഭരിക്കുന്ന പ്രമുഖ പാർട്ടിയുടെ നേതാവും. 

ആ നിലയ്ക്ക് ഇപ്പോൾ ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ തീയേറ്ററുകൾക്ക് മുന്നിൽ സമരപന്തലുകൾ ഉയർന്നേനെ അല്ലെങ്കിൽ സോഷ്യൽ മീഡിയ കത്തിയേനെ എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അമ്മാതിരി രാഷ്ട്രീയമാണ് സിനിമ വിളിച്ചുപറയുന്നത്. ഒരുപക്ഷേ, അന്ന് ഈ സിനിമ കണ്ടവർക്ക് ഇപ്പോൾ ഈ പറഞ്ഞത് വ്യക്തമാകും.


ഇല്ലാത്ത ഇസ്‌ലാമോഫോബിയ ഇന്നത്തെ ചില സിനിമകളിൽ ആരോപിക്കപ്പെടാറുണ്ടെങ്കിലും, മഹാത്മ കണ്ടാൽ ആർക്കും മനസ്സിലാവും പച്ചയായി തന്നെ ഇസ്‌ലാമോഫോബിയ വിളിച്ചുപറയുന്നുണ്ട്. ടി. ദാമോദരൻ ഇങ്ങനെയൊക്കെ എഴുതി എന്നതാണ് ഏറ്റവും അത്ഭുതം! അതെല്ലാം പൂർണ്ണമായും 'ശരിയാണെന്ന' ഉറച്ച രാഷ്ട്രീയധാരണ വേറൊരു വശത്ത് ഉണ്ടെന്നത് മറ്റൊരു കാര്യം. 

എന്നാൽ കറകളഞ്ഞ ഇടതുരാഷ്ട്രീയ ബോധ്യമുള്ള 'ടി. ദാമോദരൻ' ആ രാഷ്ട്രീയധാരയിൽ ഒരിക്കലും അണിചേർന്നിരുന്നുമില്ല. ഏതായാലും ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും കാണേണ്ടതു തന്നെയാണ്. ഒളിച്ചുകടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന പലതും പരസ്യമായി കടത്തുന്നത് നിങ്ങളെ വിസ്മയിപ്പിക്കും.

സുരേഷ് ഗോപി, ഗണേഷ് കുമാർ, ദേവൻ, രാജൻ പി. ദേവ്, ബിജു മേനോൻ, രമ്യാ കൃഷ്ണൻ, സി. ഐ. പോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കല്യാണി സിനി ഇന്റർനാഷണൽ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത്. സുരേഷ് ഗോപിയുടെ പ്രധാന സിനിമകൾ എടുത്താൽ അതിൽ പത്തിൽ ഒരു സിനിമ മഹാത്മയാകും.


സുരേഷ് ഗോപിയുടെ 'മഹാത്മ' സിനിമയെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Suresh Gopi's 1996 film 'Mahatma,' directed by Shaji Kailas, stood out for its stylish presentation and the actor's powerful performance. The article highlights its surprising political undertones and comparison to 'KGF', suggesting it's one of Suresh Gopi's top ten films.

#SureshGopi #MahatmaMovie #MalayalamCinema #ShajiKailas #FilmAnalysis #SureshGopiFilms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia