സുരേഷ് ഗോപിയെ ഞെട്ടിച്ചൊരു ജന്മദിനാശംസ, അങ്ങ് അമേരിക്കയില്‍ നിന്നും

 


തിരുവനന്തപുരം:  (www.kvartha.com 29.06.2017)  മലയാളസിനിമയിലെ ആക്ഷന്‍ പടങ്ങളുടെ അതികായനും എംപിയുമായ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ താരത്തെ ഞെട്ടിച്ചു രണ്ടു വി ഐ പി ആശംസകള്‍. അങ്ങ് അമരിക്കയില്‍ നിന്നും ഇങ്ങ് ഡല്‍ഹിയില്‍ നിന്നുമാണ് താരത്തെ ഞെട്ടിച്ച് കൊണ്ട് ജന്മദിനാശംസ വന്നിരിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അപ്രതീക്ഷിത പിറന്നാള്‍ സന്ദേശമാണ് താരത്തെ ആദ്യം ഞെട്ടിച്ചത്. എന്നാല്‍ ആ ഞെട്ടല്‍ മാറുംമുമ്പേ അമേരിക്കയില്‍ നിന്ന് നല്ല മലയാളത്തനിമയുള്ള പിറന്നാള്‍ ആശംസാ സന്ദേശവുമെത്തി. പ്രധാനമന്ത്രിയുടെ വകയാണ് മലയാളത്തില്‍ സന്ദശം വന്നത്.

ആനന്ദ ലബ്ദിക്കിനി എന്തുവേണമെന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ ആശംസാ കാര്‍ഡുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. പിറന്നാള്‍ ദിനത്തില്‍ തനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത പിറന്നാള്‍ സമ്മാനമാണ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സുരേഷ് ഗോപിയെ ഞെട്ടിച്ചൊരു ജന്മദിനാശംസ, അങ്ങ് അമേരിക്കയില്‍ നിന്നും

Keywords:   Kerala, Thiruvananthapuram, Suresh Gopi, PM, Narendra Modi, Pranab Mukherji, Birthday Celebration, News, America, National, Entertainment,  Suresh Gopi gets a precious birthday wishes from President and PM Of India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia