തിരുവനന്തപുരം: (www.kvartha.com 13.06.2017) ദേശീയ പുരസ്കാരം നേടിയ നടൻ സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാവുന്നു. നവാഗതനായ സബഹ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജ് നായകനാവുന്നത്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയ്ക്കു ശേഷം സുരാജ് നായകനാവുന്ന ചിത്രമാണിത്.
നായികയെ തീരുമാനിച്ചിട്ടില്ല. അലൻസിയർ, സുധി കോപ്പ, മണികണ്ഠൻ തുടങ്ങിയവർ ഈ ചിത്രത്തിലുണ്ടാവും. ഒക്ടോബറിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.
ജലദൗർലഭ്യം പ്രമേയമാകുന്ന ചിത്രത്തിൽ സുബ്രഹ്മണ്യൻ എന്ന ഗ്രാമീണനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് സുബ്രഹ്മണ്യൻ. എന്നാൽ, തന്റെ ഭൂമിയിൽ ഒരു കിണറുണ്ട് സുബ്രഹ്മണ്യന്. ഒരിക്കലും വറ്റാത്ത ആ കിണറുള്ളത് കാരണം അയാൾക്ക് ജലദൗർലഭ്യം ഒരു പ്രശ്നമേയല്ല - ഇതാണ് സിനിമയുടെ കഥാഗതി.ജലദൗർലഭ്യം ഒരു ജനതയെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യങ്ങളും സിനിമ ചർച്ച ചെയ്യും. ആക്ഷേപഹാസ്യത്തിനും സിനിമ പ്രാധാന്യം നൽകുന്നുണ്ട്. രാഷ്ട്രീയ- സാമൂഹിക വശങ്ങളും സിനിമയിൽ പരാമർശിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Be it essaying comic characters or intense roles on-screen, actor Suraj Venjaramoodu has always made a mark. After taking up the lead role in Akku Akbar's next, the National Award winner is all set to essay the main protagonist in another film, which will be scripted by Santhosh Echikkanam and directed by debutant Sabah.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.