ഫേസ്ബുക്കില്‍ ലൈവില്‍ വന്ന സുരഭി ലക്ഷ്മിയെ പരിഹസിച്ച് കമന്റ് ചെയ്ത ആള്‍ക്ക് സുരഭിയുടെ കോഴിക്കോടന്‍ മറുപടി

 


കൊച്ചി: (www.kvartha.com 22.07.2017) നടി സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടികൊടുത്ത 'മിന്നാമിനുങ്ങ്' തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിലെത്തിയ താരത്തിന് ആശംസകള്‍ നേര്‍ന്നാണ് ആളുകള്‍ കമന്റിട്ടതെങ്കിലും ഒരാള്‍ മാത്രം സുരഭിയെ പരിഹസിച്ച് കമന്റിട്ടു.

ഫേസ്ബുക്കില്‍ ലൈവില്‍ വന്ന സുരഭി ലക്ഷ്മിയെ പരിഹസിച്ച് കമന്റ് ചെയ്ത ആള്‍ക്ക് സുരഭിയുടെ കോഴിക്കോടന്‍ മറുപടി

'ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്നായിരുന്നു കമന്റ്. കമന്റ് കണ്ട സുരഭി തന്റെ കോഴിക്കോടന്‍ ഭാഷയില്‍ തന്നെ കിടിലനൊരു മറുപടിയും കൊടുത്തു. 'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ' എന്നായിരുന്നു മറുപടി.
തീയേറ്ററുകളില്‍ നിന്ന് മിന്നാമിനുങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ 45 വയസ്സുള്ള ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, India, Award, Winner, Actress, Kerala, Malayalam, Theater, Facebook, Post, Comments, Film, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia