സണ്ണി ലിയോണിന്റെ മസ്തിസാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് 381 രംഗങ്ങളില്‍

 


(www.kvartha.com 27.01.2016) സണ്ണി ലിയോണ്‍ നായികയായെത്തിയ എ സര്‍ട്ടിഫിക്കറ്റ് ചിത്രം മസ്തിസാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് 381 രംഗങ്ങളില്‍. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. മസ്തിസാദെ കൂടാതെ ആദ്യ അശ്ലീല കോമഡി ചിത്രമെന്ന ലേബലോടെ എത്തിയ ക്യാ കൂള്‍ ഹേ ഹം എന്ന ചിത്രത്തിലെ 139 രംഗങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുറിച്ചുനീക്കിയിരുന്നു.

രാകേഷ് ജ്യോതി ഫൗണ്ടേഷന്‍ എന്ന സംഘടന ഈ ചിത്രങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയുടെ വാദത്തിനിടെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്. ചിത്രത്തില്‍ അശ്ലീലരംഗങ്ങളുടെ അതിപ്രസരമുണ്ടെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന പരാതി നല്‍കിയത്. 107 രംഗങ്ങളില്‍ കത്രിക വയ്ക്കാമെന്നാണ് നിര്‍മാതാവ് ആവശ്യപ്പെട്ടതെങ്കില്‍ 32 രംഗങ്ങള്‍ കൂടിയാണ് ബോര്‍ഡ് മുറിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് വെളളിയാഴ്ച തിയേറ്ററില്‍ എത്തുന്നത്. മന്ദന കരീമിയാണ് ചിത്രത്തിലെ നായിക.

സണ്ണി ലിയോണിന്റെ മസ്തിസാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് 381 രംഗങ്ങളില്‍മസ്തിസാദെയില്‍ നിര്‍മാതാവ് ആവശ്യപ്പെട്ട 349 മുറിച്ചുനീക്കല്‍ കൂടാതെ ബോര്‍ഡ് 32 സീനുകള്‍ കൂടി മുറിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വെളളിയാഴ്ച തന്നെ എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം, പൊതുജനങ്ങളെ കാണിക്കാനാവില്ലെന്നു പറഞ്ഞു പാകിസ്ഥാനില്‍ ചിത്രം നിരോധിച്ചിരുന്നു.
     
SUMMARY: The Centre on Wednesday told the Punjab and Haryana high courts that the Central Board of Film Certification (CBFC) had cleared the films Kyaa Kool Hain Hum 3 after effecting 139 cuts and Mastizaade after 381 cuts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia