ഒറ്റ സിനിമയിൽ സണ്ണി ലിയോണിന്‍റെ പ്രതിഫലം നാലരക്കോടി രൂപ, നടിയുടെ ആകെ ആസ്തി 83 കോടി

 


മുംബൈ: (www.kvartha.com 14.05.2017) ഇന്ത്യൻ സിനിമയിലെ സെക്സ് ബോംബാണ് സണ്ണി ലിയോൺ.  നീലച്ചിത്രങ്ങളിലൂടെ ബോളിവുഡിലെത്തിയ താരം ബോളിവുഡിൽ ഏറെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും പണത്തിളക്കത്തിൽ സണ്ണി ഒട്ടും പിന്നിലല്ല. മുൻനിര നടിമാർക്കൊപ്പമോ അതിലേറെയോ ആണ് സണ്ണിയുടെ പ്രതിഫലം.

ഫോർബ്സ് മാഗസിന്‍റെ കണക്കുപ്രകാരം 83 കോടി രൂപയാണ് സണ്ണി ലിയോണിന്‍റെ ആസ്തി. ബി എം ഡബ്ലിയു പോലുള്ള വിലയേറിയ കാറാണ് താരം ഉപയോഗിക്കുന്നത്. ബോളിവുഡിൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നാലരക്കോടി രൂപയാണ് സണ്ണിയുടെ പ്രതിഫലം.

ഒറ്റ സിനിമയിൽ സണ്ണി ലിയോണിന്‍റെ പ്രതിഫലം നാലരക്കോടി രൂപ, നടിയുടെ ആകെ ആസ്തി 83 കോടി


ജ‍ർമ്മൻ ബേക്കറിയിലും ടാക്സ് കമ്പനിയിലും ജോലി ചെയ്തിരുന്ന സണ്ണിയുടെ നേരം തെളിയുന്നത് ഡാനിയേൽ വെബറെ പരിചയപ്പെട്ടതോടെയാണ്. ഇരുവരും ചേർന്ന് തുടങ്ങിയ സൺലസ്റ്റ് പിക്ചേഴ്സ് രതിലോകം കീഴടക്കി. ഇരുവരും ചേർന്ന് 56 സെക്സ് സിനമിയിലാണ് അഭിനയിച്ചത്.  നീലച്ചിത്രങ്ങൾക്കും ഒട്ടും കുറവുണ്ടായില്ല.

2011ൽ ഡാനിയേലും സണ്ണി ലിയോണും വിവാഹിതരാവുകയും ചെയ്തു. 2012ൽ ജിസം2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. പിന്നീട് ബിഗ് ബോസ് 5, രാഗിണി എം എം എസ് 2, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Sunny is today counted among the most bankable stars in Bollywood, despite the fact that she is still to do a full-fledged leading role in a Bollywood big banner film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia