മുംബൈ നഗരത്തില്‍ ഒരു ഹാന്‍ഡിലുള്ള സൈകിളോടിച്ച് ബോളിവുഡ് നടി സണി ലിയോണ്‍; അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍
Mar 5, 2022, 16:00 IST
മുംബൈ: (www.kvartha.com 05.03.2022) ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണി ലിയോണ്‍. കന്നട, തെലുങ്ക്, ബംഗാളി, മറാതി, തമിഴ്, ബംഗ്‌ളാദേശി, നേപാളി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള സണി ലിയോണ്‍ ചൂടന്‍ ഫോടോഷൂടുകളും സിനിമാ രംഗങ്ങളും പാട്ടുകളുമൊക്കെ കൊണ്ട് ഏറെ പ്രശസ്തയാണ്.
സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുംബൈ നഗരത്തിലൂടെ ഒരു ഹാന്‍ഡിലുള്ള ഇരുചക്ര സൈകിളില്‍ സവാരി നടത്തുകയാണ് താരം. പതിവു പോലെ ഈ വീഡിയോയും വൈറലായിട്ടുണ്ട്.
മുംബൈ ട്രാഫികില്‍ നിന്ന് രക്ഷപെടാനുള്ള രസകരമായ വഴി കാണിച്ചിരിക്കുകയാണ് താരം. ട്രാഫിക് ഒഴിവാക്കാന്‍ ഇരുചക്ര സൈകിളിലാണ് സണി യാത്ര ചെയ്യുന്നത്.
'ട്രാഫികില്‍ കുടുങ്ങാന്‍ ജീവിതം വളരെ ചെറുതാണ് ഒരാള്‍ എപ്പോഴും ഒരു ജുഗാദ് കണ്ടെത്തണം.' എന്ന രസകരമായ ക്യാപ്ഷനോടെ സണി പങ്കിട്ട ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈ വീഡിയോയ്ക്ക് തൊട്ടുപിന്നാലെ, സണി തന്റെ ചില ഗ്ലാമറസ് ഫോടോകളും പങ്കിട്ടു, 'അനാമിക' സിനിമയുടെ പ്രൊമോഷന്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫോടോയ്ക്ക് രണ്ട് ലക്ഷത്തിലധികം ലൈകുകളും കമന്റുകളും വന്നിട്ടുണ്ട്.
സണി ലിയോണിന്റെ 'അനാമിക' എന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം മാര്‍ച് 10 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങി, അതില്‍ സണി ലിയോണിന്റെ ഗംഭീരമായ ഔട്‌ലുക് ശ്രദ്ധ നേടിയിരുന്നു.
Keywords: News, National, India, Mumbai, Business, Finance, Cycle, Sunny Leona, Entertainment, Social Media, Sunny Leone latest video in Mumbai City through Cycle, goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.