Sunny Leone | മിനിമല്‍ ആഭരണങ്ങള്‍ ധരിച്ച് നീല നിറത്തിലുള്ള ഗൗണില്‍ കിടിലന്‍ ലുകില്‍ സണ്ണി ലിയോണ്‍; വൈറലായി ചിത്രങ്ങള്‍
Nov 21, 2022, 10:49 IST
മുംബൈ: (www.kvartha.com) മിനിമല്‍ ആഭരണങ്ങള്‍ ധരിച്ച് നീല നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായി സമൂഹ മാധ്യമങ്ങളുടെ മനം കവരുകയാണ് പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ സണ്ണി ലിയോണ്‍. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
താരം തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സീക്വിനുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. നീളത്തിലുള്ള സൈഡ് സ്ലീവാണ് ഗൗണിന്റെ പ്രത്യേകത. ഹൈ സ്ലിറ്റും ലോങ് നെകും നല്‍കി ഗൗണിനെ മനോഹരമാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ് മിഷൈല്‍ സിന്‍കോ.
പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നിരവധി പേര്‍ താരത്തിന്റെ പോസ്റ്റ് ലൈകും കമന്റും ചെയ്തു. ഈ വസ്ത്രത്തില്‍ താരം ഒരു മീന്‍കന്യകയെ പോലെ തന്നെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.