പെട്രോള്‍ 100 കടന്ന സ്ഥിതിക്ക് ഇനി നമുക്ക് ആരോഗ്യം നോക്കാം; ഇന്ധനവില വില വര്‍ധനവില്‍ സൈകിളുമായി സണി ലിയോണ്‍, പ്രശംസിച്ച് സോഷ്യല്‍ മീഡിയ
Jul 8, 2021, 17:07 IST
മുംബൈ: (www.kvartha.com 08.07.2021) രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ വളരെ പോസിറ്റീവായി വിമര്‍ശിച്ച് ബോളിവുഡ് താരം സണി ലിയോണ്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈകിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണി ലിയോണ്‍ ട്വീറ്റ് ചെയ്തത്.
'അവസാനം ഇത് നൂറും കടന്നിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് കുറച്ച് ആരോഗ്യം കാത്തുസൂക്ഷിക്കാം. സൈകിളാണ് പുതിയ ഗ്ലാമര്‍.' എന്നാണ് താരം കുറിച്ചത്. സൈകിളുമായി നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷോര്‍ട് ഡ്രസ് ധരിച്ചു നില്‍ക്കുന്ന സണിയാണ് ചിത്രത്തില്‍.
രാജ്യത്ത് പെട്രോള്‍ വില 100 കടന്നെങ്കിലും വിലവര്‍ധനവിനെതിരെ പ്രമുഖ താരങ്ങളെല്ലാം നിശബ്ദരാണ്. അതിനിടെയാണ് പെട്രോള്‍ വിലവര്‍ധനവിനെതിരെ നടി രംഗത്തെത്തിയത്. എന്തായാലും സണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍പോലും ഇന്ധന വിലക്കയറ്റത്തില്‍ നിശബ്ദത തുടരുമ്പോഴാണ് സണി ശക്തമായ നിലപാടെടുത്ത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.
രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്.
Keywords: News, National, India, Mumbai, Sunny Leona, Social Media, Bollywood, Entertainment, Petrol, Sunny Leone against petrol price hikeWhen it's finally crossed ₹100...you gotta take care of your health!!
— sunnyleone (@SunnyLeone) July 8, 2021
#Cycling is the new #GLAM 🚴♀️⛽️ pic.twitter.com/M6QSCnfLkD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.