സാബിര്‍ അബ്ബാസ് കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൂഫി മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും

 


കൊച്ചി: (www.kvartha.com 25.12.2019) വൈറ്റ് പേപ്പര്‍ ഫിലിമോട്ടോഗ്രാഫിയുടെ ബാനറില്‍ സാബിര്‍ അബ്ബാസ് കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൂഫി മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തില്‍ പുതുമുഖ താരം ദിയ രാഗേഷ് ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഡാവിഞ്ചി, ഹാതിം, സുദര്‍ശന, ജോര്‍ജ്, അനൂപ് എന്നിവരോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

മലയാളത്തിലെ യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ കെ പ്രദീപ് ആണ് സംഭാഷണം എഴുതുന്നത്. ദേശീയ പുരസ്‌കാര ജേതാവ് സി എസ് പ്രേംകുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സിബുസുകുമാരനും വരികള്‍ രചിച്ചത് ആഷിര്‍ വടകരയും ആണ്. സിയ ഉല്‍ ഹഖും ഹാഷിം റഹ് മാനും ഗാനം ആലപിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജു നന്ദന്‍, ക്യാമറ അനീഷ്ബാബു അബ്ബാസ്, കോസ്റ്റ്യും ഡിസൈനര്‍ സുജിത്, ആര്‍ട്ട് രാജേഷ് പട്ടാമ്പി, വി എഫ് എക്‌സ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമാസ്, ശബ്ദലേഖനം അരവിന്ദ് മേനോന്‍, പിആര്‍ഒ എ എസ് ദിനേശ് എന്നിവര് അണിയറയില്‍ തയ്യാറെടുപ്പിലാണ്. കോഴിക്കോട് വടകരയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

സാബിര്‍ അബ്ബാസ് കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൂഫി മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kochi, Kerala, News, film, Entertainment, Sufi movie shooting will be started on March 2020  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia