രാജ്യമെമ്പാടും ഹിജാബ് വിഷയം ചര്‍ച ചെയ്യുമ്പോള്‍ മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധുവിന് പറയാനുള്ളത്
                                                 Mar 28, 2022, 09:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com 28.03.2022) ഹിജാബ് വിഷയത്തിലടക്കം പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധു സമൂഹത്തോട് അഭ്യര്‍ഥിച്ചു. മിസ് യൂനിവേഴ്സ് 2021 ആയ ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഹര്‍നാസിനെ അനുമോദിക്കാനായി മാര്‍ച് 17 ന് നടത്തിയ പരിപാടിക്കിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യങ്ങളില്‍ അത് വൈറലാവുകയും ചെയ്തു. 
 
 
  'എന്തുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നത്? നിങ്ങള്‍ എന്നെ പോലും ലക്ഷ്യമിടുന്നു. ഹിജാബ് വിഷയത്തില്‍ അവര്‍ ആക്രമിക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ, ലക്ഷ്യസ്ഥാനത്ത് എത്തട്ടെ, അവരെ പറക്കാന്‍ അനുവദിക്കുക, ചിറകുകള്‍ അരിഞ്ഞുവീഴ്ത്തരുത്, നിങ്ങള്‍ക്ക് ആരുടെയെങ്കിലും ചിറകുകള്‍ വേണമെങ്കില്‍ ആദ്യം നിങ്ങളുടെ ചിറകുകള്‍ എടുക്കുക' ഒരു റിപോര്‍ടര്‍ മിസ് സന്ധുവിനോട് ഹിജാബ് വിവാദത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ സന്ധു ഇങ്ങനെ പറഞ്ഞു. 
  സംഘാടകന്‍ ഇടപെട്ട്, രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് റിപോര്‍ടറോട് ആവശ്യപ്പെടുകയും സന്ധുവിന്റെ യാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചും അവള്‍ എങ്ങനെ പ്രചോദനം നല്‍കിയെന്നും ചോദിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സന്ധു നേരിട്ട തടസങ്ങളെക്കുറിച്ചും സൗന്ദര്യമത്സരത്തിലെ വിജയത്തെക്കുറിച്ചും ചോദിക്കനും ആവശ്യപ്പെട്ടു. 
 
  സന്ധുവും ഇതേ കാര്യങ്ങള്‍ പറയട്ടെ എന്ന് റിപോര്‍ടര്‍ പ്രതികരിച്ചു. ചണ്ഡീഗഡ് സ്വദേശിയും മോഡലുമായ സന്ധു സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചുള്ള തന്റെ ആകുലത പ്രകടിപ്പിച്ചു. 
 
  ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് അടുത്തിടെ തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വ്യാഴാഴ്ച വിസമ്മതിച്ചു. 
  അടുത്തിടെ, ഒരു മുസ്ലീം വിദ്യാര്‍ഥി ഹിജാബ് ധരിച്ച് മധ്യപ്രദേശിലെ ഡോ ഹരിസിംഗ് ഗൗര്‍ സാഗര്‍ സര്‍വകലാശാലയില്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവരുകയും അത് വിവാദമാവുകയും ചെയ്തു. വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടന സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍വകലാശാല അറിയിച്ചു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
