'സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ'; എസ് ബി ഐയുടെ പകല്‍കൊള്ളക്കെതിരെയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു

 


കൊച്ചി: (www.kvartha.com 12.05.2017) എസ് ബി ഐയുടെ പകല്‍കൊള്ളക്കെതിരെ മലയാളത്തില്‍ നിന്നൊരു ഹ്രസ്വചിത്രം. എ ടി എം, ഓണ്‍ലൈന്‍ ഉപയോഗത്തിന് വലിയ തോതില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് നയത്തെയും അധികൃതരെയും പരിഹസിച്ചുകൊണ്ടുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വലയുന്ന പൊതുജനങ്ങള്‍ക്ക് സ്വകാര്യ ബാങ്കുകളേ പേലും കടത്തിവെട്ടിയുള്ള എസ് ബി ഐയുടെ പുതിയ നയം മുഖത്തടി ആയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ എന്ന യുവാവ് ആണ് 'സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

'സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ'; എസ് ബി ഐയുടെ പകല്‍കൊള്ളക്കെതിരെയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു

രണ്ട് കൂട്ടുകാര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 4.13 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എസ് ബി ഐ സ്റ്റാഫിനെയും കണക്കിന് കളിയാക്കുന്നു. ഫെജോ തന്നെ സ്‌ക്രിപ്റ്റ് എഴുതി മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bank, Entertainment, Kerala, Kochi, News, SBI, Video, State Blade of India: A new short film against SBI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia