SWISS-TOWER 24/07/2023

ബിഗ് ബോസ് സീസണ്‍ 3യിലെ താരങ്ങള്‍ കൊച്ചിയിലെത്തി, വിഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.05.2021) മലയാളത്തിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ 3 യിലെ താരങ്ങള്‍ കൊച്ചിയിലെത്തി. തമിഴ്നാട്ടിലെ കോവിഡ് ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പരിപാടിയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഷോ തുടങ്ങി 95-ാം ദിവസമാണ് ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തിവയ്ക്കാന്‍ തമിഴ്‌നനാട് സര്‍കാര്‍ ബിഗ് ബോസ് ടീമിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ്‌ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുകയും വിജയിയെ തീരുമാനിക്കാനാവാതെ അരങ്ങൊഴിയേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വിജയികളെ കണ്ടെത്താനുള്ള അവസരം ബിഗ്‌ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഷോ അവസാനിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇവര്‍ മടങ്ങിയെത്തുന്നതിന്റെ വിഡിയോകള്‍ വൈറലായിരിക്കുകയാണ്.

നോബി, കിടിലം ഫിറോസ്, റംസാന്‍, ഋതു, സൂര്യ, ഡിംപല്‍, സായി എന്നിവര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോകളിലുള്ളത്. അനൂപ്, മണിക്കുട്ടന്‍, രമ്യ എന്നീ മത്സരാര്‍ത്ഥികളുടെ ദൃശ്യം തിങ്കളാഴ്ചത്തെ വിഡിയോകളിലില്ല. 

ബിഗ് ബോസ് സീസണ്‍ 3യിലെ താരങ്ങള്‍ കൊച്ചിയിലെത്തി, വിഡിയോ കാണാം
രണ്ട് ബാച്ച് ആയിട്ടാവും മത്സരാര്‍ത്ഥികള്‍ മടങ്ങിവരിക എന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. ഈ വര്‍ഷവും, വിജയിയെ പ്രഖ്യാപിക്കാതെ ബിഗ് ബോസ് നിര്‍ത്തിവയ്ക്കുന്നത് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും പ്രേക്ഷകരെ നിരാശരാക്കുന്നതിനു തുല്യമാണ് അതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രേക്ഷകഹിതം മാനിച്ച് മൂന്നാം സീസണ്‍ നിര്‍ത്തിവച്ചെങ്കിലും വോടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ് ബിഗ് ബോസ് ടീം. ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനം മുന്‍നിര്‍ത്തി പ്രേക്ഷകര്‍ക്ക് വോട് ചെയ്ത് വിജയിയെ തിരഞ്ഞെടുക്കാനാവും.

മേയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ 29 ശനിയാഴ്ച രാത്രി 11 വരെയാണ് വോട് ചെയ്യാനുള്ള സമയം. അനൂപ് കൃഷ്ണന്‍, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്‍, നോബി മാര്‍കോസ്, ഋതു മന്ത്ര, റംസാന്‍, സായ് വിഷ്ണു എന്നിവരാണ് അവസാന റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും ഷൂടിംഗ് തുടര്‍ന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട് പൊലീസും റവന്യൂ വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്തത്.

ഇതേതുടര്‍ന്ന് മത്സരാര്‍ഥികളെ ഹോടെലിലേക്ക് മാറ്റിയിരുന്നു. പ്രതിസന്ധി മാറിയാല്‍ ഉടന്‍ തന്നെ ബിഗ് ബോസിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍ ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് തിരിക്കുകയാണെന്ന് പിന്നീട് ചാനല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാര്‍ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്‌ന-ഫിറോസ്, മിഷേല്‍, ഏഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നീ മത്സരാര്‍ഥികള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരുന്നു.

ഷോ ഫൈനലിനോട് അടുക്കുകയും മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ ശേഷിക്കുകയും ചെയ്ത സമയത്താണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായതും ഷോ നിര്‍ത്തേണ്ടി വന്നതും.

Keywords:  Stars of Bigg Boss Season 3 have arrived in Kochi ; Watch the video, Kochi, News, Big Boss, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia