നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും; വീഡിയോ
Oct 26, 2020, 16:47 IST
ബെംഗളൂരു: (www.kvartha.com 26.10.2020) നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്‌നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.
ഒക്ടോബര്‍ 22നാണ് മേഘ്‌ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.
ചീരുവിന്റെ വേര്‍പാടിനു ശേഷം മേഘ്‌ന രാജിന് പരിപൂര്‍ണ പിന്തുണയുമായി ധ്രുവും സര്‍ജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങുകളും മറ്റും സര്‍ജ കുടുംബം നടത്തിയത്. കുഞ്ഞിനായി ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം പോലെ തന്നെ ഒരാണ്‍കുട്ടി ജനിച്ചതും സഹോദരന്‍ ഓര്‍മ്മ പങ്കിട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.