SWISS-TOWER 24/07/2023

റിയാലിറ്റി ഷോയ് ക്കിടെ ഷാരൂഖിന്റെ നിയന്ത്രണം വിട്ടു; അവതാരകനെ തല്ലാനൊരുങ്ങി

 


മുംബൈ: (www.kvartha.com 05.06.2017) റിയാലിറ്റി ഷോയ് ക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് നിയന്ത്രണം വിട്ട് അവതാരകനെ തല്ലാനൊരുങ്ങി. ഷാരൂഖ് അല്‍പം ചൂടനാണെന്ന് പൊതുവെ ഒരു സംസാരം ഉണ്ട്. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദര്‍ഭങ്ങളോ ഉണ്ടായാല്‍ അത് തുറന്നുപറയാന്‍ താരത്തിനൊരു മടിയുമില്ല. അങ്ങനെയൊരു വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒരു ഈജിപ് ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയില്‍വച്ച് ഷാരൂഖ് ഇറങ്ങിപ്പോയെന്നാണ് വിവരം. മരുഭൂമിയിലെ മണല്‍ചുഴിയില്‍ അകപ്പെട്ട് കിടക്കുന്ന ഷാരൂഖും യുവതിയും. അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍. ടിവി അവതാരകനായ റമിസ് തന്നെയാണ് കൊമോഡോ ഡ്രാഗന്റെ വേഷത്തില്‍ ഷാരൂഖിനെ പറ്റിക്കാനെത്തിയത്.

 റിയാലിറ്റി ഷോയ് ക്കിടെ ഷാരൂഖിന്റെ നിയന്ത്രണം വിട്ടു; അവതാരകനെ തല്ലാനൊരുങ്ങി

എന്നാല്‍ ഇത് റമീസ് ആണെന്ന് അറിഞ്ഞതോടെ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവതാരകനോട് ദേഷ്യപ്പെടുകയും ചെയ് തു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകന്‍ മാപ്പുപറഞ്ഞെങ്കിലും ക്ഷമിക്കാന്‍ ഷാരൂഖ് തയ്യാറായില്ല. 'ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് ഇവിടെ വരെ കൊണ്ടുവന്നതെന്നും മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണ് ഇതെന്നും ഷാരൂഖ് അവതാരകനോട് പറഞ്ഞു.

എന്നാല്‍ ഇത് ഷാരൂഖ് ഖാന്റെ തന്നെ തട്ടിപ്പ് ആണെന്നും പരിപാടിയുടെ പ്രചാരണം കൂട്ടാനായി ഇരുവരും ചേര്‍ന്ന് നടത്തിയ നാടകമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Also Read:
സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5.60 ലക്ഷം രൂപ കൊള്ളയടിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: SRK Loses His Cool As Egyptian Comedian Ramez Galal Plays a Prank, Mumbai, News, Entertainment, Social Network, Woman, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia