ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ ഇറങ്ങി; സൂപ്പര്‍ നായിക വേഷത്തിലെത്തുന്ന പ്രിയ വാരിയര്‍ക്ക് നിറഞ്ഞ കയ്യടി, ആശംസകളുമായി മോഹന്‍ലാല്‍
Sep 24, 2020, 18:06 IST
മുംബൈ: (www.kvartha.com 24.09.2020) ഒരു അഡാര്‍ ലവിലൂടെ ആരാധക വൃന്ദത്തെ വാരികൂട്ടിയ പ്രിയ പ്രകാശ് വാരിയരുടെ വരാനിരിക്കുന്ന സസ്പെന്‍സ് ത്രില്ലറാണ് 'ശ്രീദേവി ബംഗ്ലാവ്'. പ്രിയ വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ സെപ്തംബര്‍ 23ന് ഇറങ്ങി. ട്രെയിലര്‍ കണ്ടവര്‍ സൂപ്പര്‍ നായിക വേഷത്തിലെത്തുന്ന പ്രിയ വാരിയര്‍ക്ക് നിറഞ്ഞ കയ്യടിയാണ് നല്‍കിയിരിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.
ട്രെയിലറിലെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തുവരുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രവലിയൊരു നേട്ടം കൈവരിക്കാനായത് ഭാഗ്യമാണെന്നും ആരാധകര്‍ പറയുന്നു. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അസീം അലിഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരും വേഷമിടുന്നു.
പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പറയുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന അഭ്യൂഹങ്ങളാണ് വിവാദത്തിന് കാരണമായത്.
ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മലയാളം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അര്‍ബാസ് ഖാനും ടീമിനും വരാനിരിക്കുന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു.
Best wishes @arbaazSkhan, Prasanth Mambully and Teamhttps://t.co/upyQy67sBK
— Mohanlal (@Mohanlal) September 23, 2020
ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ ട്വിറ്ററില്‍ ടാഗ് ചെയ്തു. അതോടൊപ്പം അദ്ദേഹം എഴുതി, 'അര്‍ബാസ് ഖാന്‍, പ്രശാന്ത് മാമ്പുള്ളി ആന്‍ഡ് ടീം എന്നിവര്‍ക്ക് ആശംസകള്‍.'
എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയതോടെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.