ജിതേഷ് ദാമോദറിന് മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം; കോണ്‍ടാക്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ഹോണ്‍ബില്‍ സിനിമയ്ക്ക് അംഗീകാരം
                                                 Jan 17, 2019, 21:42 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com 17.01.2019) കൗമുദി ചാനലും യൂണിലൂമിനയും ചേര്‍ന്ന് നിര്‍മ്മിച്ച ഹോണ്‍ബില്‍ സിനിമയ്ക്ക് കോണ്‍ടാക്റ്റ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. പ്രകൃതിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞ് എത്തിയ സിനിമ കോണ്‍ടാക്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിലെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം അഭിനേതാവായ ജിതേഷ് ദാമോദര്‍ കരസ്ഥമാക്കി. പ്രകൃതിയുമായി ബന്ധപ്പെട്ട മികച്ച കഥാചിത്രമാണ് ഹോണ്‍ബില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. 
 
പ്രശസ്ത സംവിധായകന്‍ കെ പി കുമാരന്‍ അവാര്‍ഡ് വിതരണം ചെയ്തു. സംവിധായകന്‍ രാജീവ്‌നാഥ്, എം എഫ് തോമസ്, വിജയകൃഷ്ണന്‍, മുഹമ്മദ് ഷാ, താജ്ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹേഷ് സൂര്യന്‍ സംവിധാനം ചെയ്ത കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ഡോക്ടര്‍ നന്ദകുമാര്‍ എന്ന എത്തനോ ബോട്ടാണിസ്റ്റിന്റെ കാട്ടിലൂടെയുള്ള യാത്രയുടെ കഥ പറയുകയാണ്. കഥ പല അവസ്ഥകളിലേക്കും മാറിമറിയുന്നുണ്ട്. അതിലൂടെ നായകന് സംഭവിക്കുന്ന മാറ്റങ്ങള്‍ നമുക്ക് കാണിച്ച് തരുന്നത് പ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യത്തിലൂടെയാണ്.
 
പ്രകൃതിക്ക് കാട്ടാളത്വ സ്വഭാവമുണ്ട്, വഴികാട്ടിയുടെ മനസ്സുണ്ട്, ചികിത്സകന്റെ കഴിവുമുണ്ട്. നായകകഥാപാത്രത്തിന് കൈവരുന്ന മൂന്നു ഘട്ടങ്ങളിലൂടെയാണ് കഥയുടെ ഒഴുക്ക്. ഈ കഥാപാത്രത്തിലെത്താന്‍ പല രീതിയിലുമുള്ള മെയ്‌ക്കോവറുകളും ജിതേഷ് ഇതില്‍ ചെയ്തു. സിനിമയ്ക്ക് വേണ്ടി ശരീരഭാരം പതിനാറ് കിലോ കുറയ്ക്കുകയും ഒരു വര്‍ഷത്തിലധികം താടിയും മുടിയും നഖവും നീട്ടിവളര്‍ത്തുകയും ചെയ്തിട്ടുണ്ട്. മൂന്നര വര്‍ഷത്തെ കഠിനാദ്ധ്വാനവും നിരവധി പേരുടെ പ്രയത്‌നത്തിന്റെ ഫലവുമാണ് ഈ സിനിമ.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
 
Keywords: Kerala, News, Entertainment, Award, Actor, Special jury award for Jithesh Damodar as best actor 

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.