എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍ ചൈനയില്‍ ഒത്തുചേരുന്നു

 


ചെന്നൈ: (www.kvartha.com 31.05.2017) എണ്‍പതുകളിലെ തെന്നിന്ത്യന്‍ ഇടക്കിടെ ഒത്തുചേരാറുണ്ട്. വലിയ ആഘോഷത്തോടെ താരക്കൂട്ടില്‍ സൗഹൃദം പൂത്തുലയും. 2009ല്‍ തുടങ്ങിയ തെന്നിന്ത്യന്‍ താരക്കൂട്ട് സൗഹൃദത്തിന്റെ പുതിയ ആകാശം തേടുകയാണ്. ഇത്തവണ കൂട്ടായ്മ ചൈനയില്‍ നടത്താനാണ് താരങ്ങളുടെ തീരുമാനം.

എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍ ചൈനയില്‍ ഒത്തുചേരുന്നു

മേഖല സിനിമ ആയതിനാലും താരങ്ങള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഷൂട്ടിംഗില്‍ ആയതിനാലും അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണിലോ ജൂലൈ അവസാനമോ കൂട്ടായ്മ നടത്താനാണ് ആലോചന. സൗഹൃദ സംഘത്തില്‍ ഇപ്പോള്‍ 32 അംഗങ്ങളാണുള്ളത്. ലിസിയും സുഹാസിനി മണിരത്‌നവുമാണ് കൂട്ടായ്മക്ക് തുടക്കമിട്ടത്.

മോഹന്‍ ലാല്‍, രജനീകാന്ത്, കമല്‍ഹാസന്‍, നാഗാര്‍ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ്, മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയ താരനിരയാണ് സംഘത്തിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The evergreen film stars of south india will rejoin this year in china. Lizi and Suhasini Maniratnam are the main oraganizers of the reunion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia