വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നനഞ്ഞുനശിച്ചു; നിസ്സഹായാവസ്ഥയില്‍ നിന്ന് വിതുമ്പിയ പെണ്‍കുട്ടിക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ സോനു സൂദ്

 


ബിലാസ്പുര്‍: (www.kvartha.com 20.08.2020) വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നനഞ്ഞുനശിച്ചത് സഹിക്കാനാകാതെ വിതുമ്പിയ പെണ്‍കുട്ടിക്ക് സഹായവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് വീട് അടക്കം പെണ്‍കുട്ടിക്ക് എല്ലാം നഷ്ടപ്പെട്ടത്.

വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നനഞ്ഞുനശിച്ചു; നിസ്സഹായാവസ്ഥയില്‍ നിന്ന് വിതുമ്പിയ പെണ്‍കുട്ടിക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ സോനു സൂദ്

വെള്ളം ഇറങ്ങിക്കഴിഞ്ഞ് വീടിരിക്കുന്ന സ്ഥലത്ത് എത്തിയ പെണ്‍കുട്ടി ആദ്യം അന്വേഷിച്ചത് തന്റെ പുസ്ത്തകങ്ങളായിരുന്നു. അവശേഷിച്ചിരുന്നത് നനഞ്ഞു കുതിര്‍ന്ന പുസ്തകങ്ങളായിരുന്നു. ഇതുകണ്ട് സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോയ അഞ്ജലി എന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാവുകയായിരുന്നു.

പിന്നാലെ കണ്ണുനീര്‍ തുടയ്ക്കൂ സഹോദരി എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ റീട്വീറ്റ് ചെയ്ത് സോനു സൂദ് എത്തി. താരം അഞ്ജലിക്ക് സഹായവും വാഗ്ദാനം ചെയ്തു. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനല്‍കുമെന്നും സോനു സൂദ് ഉറപ്പുനല്‍കി.

Keywords: News, National, India, Chattisgarh, Actor, Help, Girl, Cry, Entertainment, Flood, House, Sonu Sood Helps A Girl Who Lost Her Books And House In The Flood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia