കോള്‍ഡ്‌പ്ലേയുടെ അടുത്ത സംഗീത ആല്‍ബത്തില്‍ ബിയോണ്‍സിനൊപ്പം അഭിനയിക്കുന്നതാരെന്നു അറിയണോ?

 


(www.kvartha.com 28.01.2016) കോള്‍ഡ്‌പ്ലേയുടെ അടുത്ത സംഗീത ആല്‍ബത്തില്‍ സംഗീതറാണി ബിയോണ്‍സിനൊപ്പം ബോളിവുഡ് നടി സോനം കപൂറും. ക്രിസ് മാര്‍ട്ടിന്റെ നേതൃത്വത്തിലുളള ബ്രിട്ടിഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ്‌പ്ലേ. വിദേശ ബാന്‍ഡിന്റെ ആല്‍ബത്തില്‍ അഭിനയിക്കുന്നതായി സോനം തന്നെയാണ് വ്യക്തമാക്കിയത്. ആല്‍ബത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വളരെ ഗംഭീരമായ ആശയമാണ് ആല്‍ബത്തിന്റേത്. ചിത്രീകരണം എനിക്ക് വളരെ രസകരമാണെന്നു ഉറപ്പുളളതായും സോനം പറഞ്ഞു.

വരുന്ന ഒക്‌റ്റോബറില്‍ വോര്‍ളിയിലെ ഗോള്‍ഫ ദേവി ക്ഷേത്രത്തിലും വസൈ കോട്ടയിലും ഒരു ദിവസത്തെ ഷൂട്ടിങ്ങാണ് സോനത്തിന് ഉളളതെന്നും അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എ ഹെഡ് ഫുള്‍ ഓഫ് ഡ്രീംസ് എന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്. ഹൈം ടു ദി വീക്കന്‍ഡ് എന്ന ഗാനമാണിത്. ബെന്‍ മോറാണ് ഗാനചിത്രീകരണം സംവിധാനം ചെയ്യുന്നത്. ബിയോണ്‍സ് ആല്‍ബത്തില്‍ പാടുന്നതിനൊപ്പം അഭിനയിക്കുന്നുമുണ്ട്.
കോള്‍ഡ്‌പ്ലേയുടെ അടുത്ത സംഗീത ആല്‍ബത്തില്‍ ബിയോണ്‍സിനൊപ്പം അഭിനയിക്കുന്നതാരെന്നു അറിയണോ?   
SUMMARY: Remember how we all died a little bit inside last year when we heard that Chris Martin had come to Delhi and performed an impromptu gig at a Hauz Khas cafe? Now we know what has come of it: Apparently, Sonam Kapoor will feature in Coldplay’s next music video, and joining her will be Queen Bey.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia