Sonam Kapoor | മുത്തുകള്‍ പതിപ്പിച്ച വെള്ള വസ്ത്രത്തില്‍ നിറവയറുമായി ഗ്രീക് ദേവതയെ പോലെ സോനം കപൂര്‍; ആദ്യകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ബോളിവുഡ് താരത്തിന്റെ മെറ്റേനിറ്റി ഫോടോഷൂട് വൈറല്‍
Jun 9, 2022, 10:18 IST
മുംബൈ: (www.kvartha.com) മാര്‍ചില്‍ താന്‍ ഗര്‍ഭം ധരിച്ചതായി പ്രഖ്യാപിച്ചത് മുതല്‍ ബോളിവുഡ് താരം സോനം കപൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുന്ന വിശേഷങ്ങള്‍ ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ട്രെന്‍ഡുകള്‍ക്കനുസരിച്ച് പലപ്പോഴായി താരം പങ്കുവയ്ക്കുന്ന മെറ്റേനിറ്റി ചിത്രങ്ങളെല്ലാം ചര്‍ചയാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ആദ്യകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന സോനം കപൂറിന്റെ ഏറ്റവും പുതിയ മെറ്റേനിറ്റി ഫോടോഷൂടും വൈറലാവുകയാണ്.
ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന്‍ ഔട്ഫിറ്റാണ് സോനം അണിഞ്ഞിരിക്കുന്നത്. മുത്തുകളും ചെറിയ സ്വീക്വന്‍സുകളും പിടിപ്പിച്ച സ്‌കര്‍ടും അതിന് അനുയോജ്യമായ രീതിയില്‍ മുത്തുകള്‍ പിടിപ്പിച്ച് പല ലെയറുകളായി ഡിസൈന്‍ ചെയ്തിരിക്കുന്ന ടോപുമണിഞ്ഞ് വളരെ വ്യത്യസ്തമായൊരു ഔട്ഫിറ്റിലാണ് സോനം.
ഡിസൈനര്‍മാരായ അബു ജാനിയുടെയും സന്ദീപ് ഖോസ്ലയുമാണ് താരത്തിനെ ഒരു ഗ്രീക് ദേവതയെ പോലെ അണിയിച്ചൊരുക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തോടൊപ്പം അമ്മയാകാന്‍ തയ്യാറെടുത്തിരിക്കുന്ന സോനത്തിന് ഇവര്‍ ആശംസകളും നേര്‍ന്നിരിക്കുന്നു.
2018ലായിരുന്നു വ്യവസായിയായ ആനന്ദ് അഹൂജയുമായുള്ള സോനത്തിന്റെ വിവാഹം. വിവാഹശേഷം താരം സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ ആനന്ദുമൊത്തുള്ള ജീവിതം ഏറെ സന്തോഷപൂര്‍ണമാണെന്ന് സോനത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ബേബിമൂന്‍ ആഘോഷിക്കുന്നതിനായി താരം ആനന്ദുമൊത്ത് ഇറ്റലിയിലും പോയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.