സോനം സംവിധായകന്റെ നായിക

 


മുംബൈ: (www.kvartha.com 21.02.2016) വന്നകാലം മുതല്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സോനം കപൂര്‍. താരകുടുംബത്തില്‍ നിന്നു സിനിമയിലെത്തിയെങ്കിലും അഭിനയശേഷി കൊണ്ടാണ് സോനം ആരാധകരെ സൃഷ്ടിച്ചത്. എന്നാല്‍ സംവിധായകര്‍ പറയുന്നത് പോലെയാണ് താന്‍ അഭിനയിക്കുന്നതെന്നും സിനിമ നല്ലതായാലും മോശമായാലും അത് സംവിധായകനെ ആശ്രയിച്ചിരിക്കുമെന്നും സോനം പറയുന്നു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസിന്റെ ജീവിതം പറഞ്ഞ നീര്‍ജയാണ് സോനത്തിന്റെ ഏറ്റവും പുതിയ ചിത്രം. 19ന് തിയെറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റിലേക്ക് കുതിക്കുകയാണ്.

സോനം സംവിധായകന്റെ നായികരാം മാധ്‌വാനി സംവിധാനം ചെയ്ത ചിത്രത്തിന്റെ മുഴുവന്‍ വിജയവും സംവിധായകനിലാണ്. ഞാന്‍ സംവിധായകന്‍ പറയുന്നത് പോലെ അഭിനയിക്കുന്ന നടിയാണ്. സംവിധായകന്‍ സംതൃപ്തിയാണ് എന്റെയും സംതൃപ്തി. ഞാന്‍ നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ കഴിവാണ്. മോശമായാലും അത് സംവിധായകനെ ആശ്രയിച്ചിരിക്കുന്നുവെന്നും സോനം പറയുന്നു. നീര്‍ജയിലെ കഥാപാത്രത്തിനായി ഒരു എയര്‍ഹോസ്റ്റസിന്റെ രീതികളൊക്കെ നോക്കി പഠിച്ചിരുന്നതായും പരിശീലിച്ചിരുന്നതായും സോനം. പാകിസ്ഥാനില്‍ നീര്‍ജയുടെ പ്രദര്‍ശ്യൂം വിലക്കിയതില്‍ വിഷമമുണ്ട്. നടപടി നിര്‍ഭാഗ്യകരമായി. ചിത്രത്തില്‍ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല. ലോകത്താകമാനമുള്ള പ്രേക്ഷകരും നീര്‍ജ കാണണമെന്നാണ് ആഗ്രഹമെന്നും സോനം പറയുന്നു.

1986ല്‍ കറാച്ചിയില്‍ വച്ച് പാക് ഭീകരര്‍ റാഞ്ചിയ പാന്‍ അമെരിക്ക വിമാനത്തിലെ ജീവനക്കാരിയായിരുന്ന നീര്‍ജ ഭ്യൂോട്ടിന്റെ ജീവിതമാണ് നീര്‍ജ പറയുന്നത്. 23കാരിയായ നീര്‍ജ നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ശേഷം ഭീകരരുടെ വെടിയേറ്റു മരിക്കുകയായിരുന്നു.
       

SUMMARY: Actress Sonam Kapoor said that she is a director's actor and that her performance - good or bad, depends on the director. Sonam featured in Ram Madhvani's Neerja, which released on February 19.

"I asked Ram every day, 'Ram, I was okay na?' 'I am fine right.' I am a director's actor. If my director is satisfied, then for me, the job is done well. At the end of the day, If I'm doing good work, it's because of the director and if I do poor work, it is because of the director," said Sonam.

 Keywords: Bollywood, Entertainment, Sonam Kapoor, film, India, Mumbai, Actress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia