ട്രോളുകള്‍ കൊണ്ട് രക്ഷയില്ല; ഒടുവില്‍ ട്രോളന്മാക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് സുന്ദരി സോനം കപൂര്‍
Jun 3, 2018, 18:13 IST
മുംബൈ: (www.kvartha.com 03.06.2018) കുറച്ച് കാലം മുമ്പ് വരെ ചില മാസികകളിലും മറ്റും വരുന്ന ഗോസിപ്പുകളാണ് സെലിബ്രിറ്റികള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് ട്രോളന്മാരെ കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മാസികകളിലെ ഗോസിപ്പുകള്‍ ചില വായനക്കാര്‍ മാത്രം അറിയുമ്പോള്‍ ട്രോളുകള്‍ പ്രായലിംഗ ഭേദമന്യേ എല്ലാവരിലും എത്തുന്നു എന്നത് സെലിബ്രിറ്റികളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
പൃത്വിരാജിനെ പോലുള്ള ചില സിനിമാ നടന്മാര്‍ തങ്ങള്‍ക്കെതിരെ ഉള്ള ട്രോളുകള്‍ ആസ്വദിച്ച് തള്ളിക്കളയുമ്പോള്‍ ചിലര്‍ അതിനെതിരെ വലിയ കാര്യമായി പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് സുന്ദരി സോനം കപൂര്‍ ആണ് ട്രോളന്മാര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ചൊരു തൊഴിലോ, സ്വന്തമായൊരു മുഖമോ പോലും ഇല്ലാത്തവരാണ് ട്രോളുകള്‍ക്ക് പിന്നില്‍ എന്നാണ് സോനം കപൂറിന്റെ നിലപാട്. മംഗല്‍സൂത്ര കൈയ്യില്‍ ധരിച്ചതിന്റെ പേരില്‍ ട്രോളന്മാരുടെ പൊങ്കാലയ്ക്കിരയായതാണ് താരത്തെ ചൊടിപ്പിച്ചത്.
മെയ് എട്ടിന് വിവാഹിതയായ സോനം കപൂര്‍ വിവാഹത്തിനുശേഷം തന്റെ പേരിന്റെ കൂടെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ പേരു കൂടി ചേര്‍ത്തിരുന്നു. ഇതും ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല. ഫെമിനിസ്റ്റ് സോനം കപൂര്‍ എങ്ങനെ വിവാഹശേഷം പേരുമാറ്റിയതെന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം.
ഞാന്‍ പ്രാധാനപ്പെട്ട വ്യക്തിയായതുകൊണ്ടാണ് എന്നെ ട്രോളുന്നത്. അവരെ ക്കുറിച്ച് ആലോചിക്കുമ്പോള്‍ കഷ്ടം തോന്നുന്നു. സമൂഹത്തില്‍ ആരും അല്ലാത്തവര്‍ സെലിബ്രിറ്റികളെ ട്രോളി ആരോക്കയോ ആകാന്‍ ശ്രമിക്കുകയാണെന്നും സോനം കപൂര്‍ പറഞ്ഞു. ഇങ്ങനെ ഇന്‍സള്‍ട്ട് ചെയ്താലെങ്കിലും ട്രോളന്മാര്‍ അടങ്ങിയിരിക്കുമെന്ന് കരുതിയിട്ടാകണം, സോനം വല്ലാതെ ആശങ്കാകുലയാണ് പാവം ട്രോളന്മാരെ ഓര്‍ത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, News, Bollywood, Mumbai, Actress, Sonam Kapoor, Entertainment, Sonam Kapoor Gives Befitting Reply to Trolls Criticising Her for Wearing Mangalsutra as Bracelet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.