SWISS-TOWER 24/07/2023

സൊനാക്ഷി ഗിന്നസ് റെക്കോഡിലേക്ക്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.03.2016) ലോക വനിതാ ദിനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ പേര് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. സംഭവം മറ്റൊന്നുമല്ല, വനിതാ സംഘത്തിനൊപ്പം ഏറ്റവും വേഗത്തില്‍ കൈനഖങ്ങള്‍ പെയ്ന്റ് ചെയ്യുന്നതിനുള്ള റെക്കോഡിന്റെ ഭാഗമാകാനാണ് സൊനാക്ഷി മുംബൈയില്‍ എത്തുന്നത്. ചരിത്രത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്. ഇപ്പോഴെ വളരെയധികം പ്രതീക്ഷയിലാണെന്നും സൊനാക്ഷി പറയുന്നു.

പോളണ്ടിലെ കോസ്മറ്റിക് ബ്രാന്‍ഡായ ഇഗ്ലോട്ടിനൊപ്പം ചേര്‍ന്നു ഇന്ത്യന്‍ ബ്രാന്‍ഡായ മേജര്‍ ബ്രാന്‍ഡ്‌സാണ് റെക്കോഡ് മത്സരത്തിന് വേദിയൊരുക്കുന്നത്. ആയിരത്തോളം സ്ത്രീകള്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്.

കമ്പനിയുടെ ഏറ്റവും പുതിയ നെയില്‍ പോളിഷ് ലോകജനതയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തുക കൂടിയാണ് കമ്പനിയുടെ ലക്ഷ്യം. മുംബൈയിലെ പല്ലഡിയത്ത് മാര്‍ച്ച് എട്ടിനാണ് പരിപാടി. പരിപാടിക്ക് എല്ലാം ആശംസകളും അറിയിക്കുന്നതിനൊപ്പം പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഇപ്പോഴേ ത്രില്ലിലാണെന്നും സൊനാക്ഷി പറയുന്നു.
     
സൊനാക്ഷി ഗിന്നസ് റെക്കോഡിലേക്ക്?

SUMMARY: This Women’s Day, Sonakshi Sinha will be joining the women brigade here in their attempt to achieve a Guinness World Record title of 'Most people painting their fingernails simultaneously'. And the Bollywood actress is more than excited over the thought of being a part of creating history.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia