സൊനാക്ഷിയുടെ സാഗര സെല്‍ഫി

 


(www.kvartha.com 01.02.2016) സാഗരത്തിനടിയിലെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണിപ്പോള്‍ ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. സാഗരത്തിനടിയില്‍ വച്ച് കൈയിലൊരു നക്ഷത്രമത്സ്യവുമായി സൊനാക്ഷി പകര്‍ത്തിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

സൊനാക്ഷിയുടെ സാഗര സെല്‍ഫി
ചിത്രങ്ങളെല്ലാം താരം തന്നെയാണ് ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആരാധകരുമായി പങ്കുവച്ചത്. കടലിന്നടിയില്‍ നക്ഷത്രമത്സ്യത്തിനൊപ്പമൊരു സെല്‍ഫി. സാഗരം തന്നെ ശരിക്കും ഹാപ്പിയാക്കിയിരിക്കുന്നുവെന്നാണ് താരം ട്വിറ്ററില്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വച്ചാണ് താരം സാഗരത്തിനടിയിലൂടെ സാഹസിക യാത്ര നടത്തിയത്.

അക്കീരയാണ് സൊനാക്ഷിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
           
SUMMARY: Like always, another actress is giving out some serious vacation goals. Sonakshi Sinha who has recently posted an underwater selfie, looks super cool while she goes for scuba diving. The actress, who was on a break from a long time, took to Instagram to post a collage of four pictures in which she is seen enjoying scuba diving like a mermaid. In one of the four pictures, she is even seen holding a starfish.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia