Review | സീക്രട്ട്, എസ് എൻ സ്വാമിയുടെ ശക്തമായ തിരിച്ചു വരവ്; പ്രേക്ഷകർക്ക് സമ്മാനിച്ചത് നല്ലൊരു സർപ്രൈസ്


* ധ്യാൻ ശ്രീനിവാസന്റെ മികച്ച പ്രകടനം
* ജാതക ദോഷം എന്ന വിഷയം
* ഒരു യുവാവിന്റെ പരിശ്രമങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തമാശകളും വൈഷമ്യങ്ങളും ചിത്രീകരിക്കുന്നു
കെ ആർ ജോസഫ്
(KVARTHA) മലയാള സിനിമാ ലോകത്ത് കഴിഞ്ഞ 40 വർഷത്തിൽ ഏറെയായി തിരക്കഥ രംഗത്ത് അതികായൻ എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഈ ചിത്രത്തിൻ്റെ തിരക്കഥയും എസ് എൻ സ്വാമി തന്നെ. ധ്യാൻ ശ്രീനിവാസനാണ് സിനിമയിൽ നായകനായെത്തുന്നത്. ധ്യാൻ, ഗ്രിഗറി, അപർണ ദാസ്, രഞ്ജിത്ത്, രഞ്ജി പണിക്കർ അടക്കം ഉള്ള വൻ താര നിര തന്നെ ഉണ്ട് ഈ ചിത്രത്തിൽ.
ജാതകം ദോഷം എന്നതിന്റെ ഭയത്തിൽ, തന്റെ ലൈഫിൽ വരാൻ പോകുന്ന ഒരു അപായത്തെ മറികടക്കാൻ വേണ്ടി ശ്രമിക്കുന്ന ഒരു യുവാവിന്റെ വേഷത്തിൽ ആണ് ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ വരുന്നത്. സുഹൃത്തിന്റെ കല്യാണം കൂടാൻ റോഡ് ട്രിപ്പ് ആയി തമിഴ്നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളിൽ ആണ് സീക്രട്ട് എന്ന ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. അവിടെ വച്ചു അവർ ഒരു ജ്യോൽസ്യന്റെ അടുത്ത് നാഡി ജ്യോത്സ്യം നോക്കാൻ ചെല്ലുന്നതും തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട്.
ഉടനെ തന്നെ തന്റെ ഭാര്യ ആകാൻ പോകുന്ന കാമുകി കല്യാണത്തിന് മുന്നേ മരിക്കുമെന്ന് ഒരു നാഡി ജ്യോൽസ്യനിൽ നിന്ന് മനസ്സിലാക്കുന്ന മിഥുന് മുന്നിൽ അവളുടെ ജീവൻ രക്ഷിക്കാൻ ഒറ്റ വഴിയേ ഒള്ളൂ. ഒരു ചലഞ്ച്. മൂന്ന് ജീവനുകൾ മരണത്തിൽ നിന്നും രക്ഷിക്കണം. ആ ചലഞ്ച് തന്റെ കാമുകിക്ക് വേണ്ടി ഏറ്റെടുക്കുന്ന മിഥുന് പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. മിഥുൻ എന്ന പ്രധാന വേഷത്തിൽ ധ്യാൻ തന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് ഇവിടെ കാഴ്ച വച്ചത്.
മെന്റലി ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന വളരെ ഡിഫികൾട് ആയ കഥാപാത്രം ഒട്ടും ഓവർ ആക്കാതെ പുള്ളി ചെയ്തിട്ടുണ്ട്. ധ്യാൻ അവതരിപ്പിക്കുന്ന മിഥുൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഒരു നാഡി ജ്യോതിഷൻ വഴി അറിഞ്ഞ തന്റെ ഭാവി മാറ്റി കുറിക്കാൻ അയാളുടെ മുന്നിലുള്ള വഴി അത്രയും അപകടം നിറഞ്ഞതാണ്. അതിനെ നേരിടാനുള്ള ആ കഥാപാത്രത്തിന്റെ ശ്രമങ്ങളും ഭാവി മുന്നിൽ കണ്ടുള്ള അയാളുടെ മാനസിക പിരിമുറുക്കവും എല്ലാം വൃത്തിയായി സ്‌ക്രീനിൽ എത്തിക്കാൻ ധ്യാനിന് ആയിട്ടുണ്ട്.
സിനിമയിൽ ഒരു എസ്പൈയോനേജ്, ക്രൈം അല്ലെങ്കിൽ ഹോർറർ ഇലിമെന്റുകൾക്ക് സവിശേഷമല്ല. അത് വ്യക്തികളുടെ വ്യക്തിപരമായ ജീവിതം, അവരുടെ പ്രശ്നങ്ങൾ, സാമൂഹിക അവസ്ഥകൾ എന്നിവയെക്കുറിച്ച് സത്യസന്ധമായും തമാശയോടും പറയുന്നു. ധ്യാനിൻ്റെ ജീവിതം ഒരു രസകരമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച്, മനുഷ്യരുടെ ജീവിതത്തിന്റെ തമാശകളും വൈഷമ്യങ്ങളും ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ സ്‌ക്രീൻപ്ലേ, എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
സാങ്കേതിക ഘടകങ്ങൾ ചിത്രത്തിന് ഒരു വിചിത്രമായ അനുഭവമുണ്ട്. നായകൻ്റെ അനുഭവങ്ങൾ, അദ്ദേഹത്തിന്റെ കുടുംബവും മറ്റുള്ളവരുമായി ബന്ധവും, സമൂഹത്തിൽ പെട്ടകൂടി നടക്കുന്ന ലഹളകളും ഇതിന്റെ കേന്ദ്രീകൃത ഭാഗങ്ങളാണ്. ടെക്നിക്കൽ സൈഡും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ജേക്സ് ബിജോയ് ചെയ്ത ബിജിഎം എല്ലാം. ജേക്സിന്റെ പശ്ചാതല സംഗീതവും പാട്ടുകളും, പതിവുപോല തീയേറ്ററിൽ നന്നായിയിട്ടുണ്ട്.
ജാക്‌സൺ ജോൺസൺന്റെ ക്യാമറയും ബസോദ് ടി ബാബുരാജിന്റെ എഡിറ്റിങും നല്ലതായിട്ട് തോന്നി. സീക്രട്ട് പേര് പോലെ തന്നെ ആദ്യവസാനം സസ്പെൻസ് നിലനിർത്തി മുന്നോട്ടുപോയ ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാ അനുഭവം സമ്മാനിക്കുന്നു. മൊത്തത്തിൽ പഴയ എസ് എൻ സ്വാമിയുടെ എഴുത്തിന്റെ ശക്തി വീണ്ടും കാണാൻ കഴിയുന്ന ഒരു നല്ല സിനിമയാണ് സീക്രട്ട്. സ്വാമിയുടെ തിരിച്ചു വരവ് അതും ഇങ്ങനെ പുള്ളിയുടെ സ്ഥിരം സ്റ്റൈലിൽ നിന്നെല്ലാം മാറിയുള്ള ഒന്നാകുമ്പോൾ നമ്മൾ കാണുന്നവർക്ക് നല്ലൊരു സർപ്രൈസ് കൂടെ ആകുന്നുണ്ട്.
മോഡേൺ സയൻസും, അന്ധവിശ്വാസങ്ങളും പ്രമേയമാക്കി വന്ന സീക്രട്ട് എസ് എൻ സ്വാമി എന്ന സംവിധായകനെ നമുക്ക് മുന്നിൽ കാണിച്ചു തരുന്നു എന്നതിൽ ഉപരി എസ് എൻ സ്വാമി എന്ന ആ ലെജൻഡറി എഴുത്തുകാരന്റെ ഒരു ഗംഭീര തിരിച്ചു വരവ് കൂടെയാണ്. എല്ലാവരും ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കാണുക. ധൈര്യമായി ടിക്കറ്റ് എടുക്കാം.
#SecretMovie #MalayalamCinema #NewMalayalamMovie #SNSwamy #DhyanSreenivasan