ദൂരദര്‍ശന്‍ നന്നായേ തീരൂ; സ്മൃതി ഇറാനിയുടെ താക്കീത്

 


ന്യൂഡെല്‍ഹി: (www.kvartha.com 27.02.2018) കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി വി ചാനലും രാജ്യത്തെ ആദ്യ കേബിള്‍ ടിവി ചാനലുമായ ദൂരദര്‍ശന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി സുബിന്‍ ഇറാനിയുടെ താക്കീത്. ഉള്ളടക്കം നന്നാക്കണം, പരസ്യവരുമാനവും കൂട്ടണം. ഡി.ഡി. ഫ്രീ ഡിഷ് മുഖേന ലഭ്യമായ സാധ്യതകള്‍ ഉപയോഗിച്ച് പരിപാടികളുടെ ഉള്ളടക്കവും പരസ്യവരുമാനവും മെച്ചപ്പെടുത്താന്‍ ദൂരദര്‍ശന്‍ ശ്രമിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദേശം.

ബ്രോഡ് കാസ്റ്റ് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ 24-ാമത് അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനും ബി.ഇ.എസ് എക്‌സ്‌പോ 2018 ഉദ് ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 520 ദശലക്ഷമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ചൈനയായിരിക്കും ഒന്നാംസ്ഥാനത്ത്.

ദൂരദര്‍ശന്‍ നന്നായേ തീരൂ; സ്മൃതി ഇറാനിയുടെ താക്കീത്

പരസ്യത്തിനായി ചെലവിടുന്നത് 9.6 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 12.5 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രക്ഷേപണ രംഗത്തിന്റെ കരുത്ത് ചാനലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് അവയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് നോക്കേണ്ടതെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. 25 രാജ്യങ്ങളില്‍ നിന്നു പ്രക്ഷേപണ രംഗത്തെ മുന്നൂറോളം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Smrithi Irani's warning to Doordarshan, New Delhi, News, Politics, Minister, Advertisement, Television, Inauguration, Technology, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia