Singer's Acting | ഗായകൻ പി ജയചന്ദ്രൻ ചില സിനിമകളിലും അഭിനയിച്ചിരുന്നു; അറിയാം


● യേശുദാസിനെപ്പോലെ തന്നെയായിരുന്നു മലയാളികളുടെ മനസ്സിൽ പി ജയചന്ദ്രൻ്റെയും സ്ഥാനം.
● വി.കെ.പ്രകാശ് സംവിധാനം ചെയ് ത ‘മൂന്നാം ഭാവ’ത്തിലാണ് പിന്നീട് അഭിനയിക്കു ന്നത്.
● നഖക്ഷതങ്ങളിൽ വിനിതും മോനിഷയുമാണ് നായികാ നായകന്മാരായി എത്തിയത്.
കെ ആർ ജോസഫ്
(KVARTHA) കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ പി ജയചന്ദ്രൻ നമ്മോട് വിടപറഞ്ഞ് പോയത്. അദ്ദേഹത്തിൻ്റെ വിയോഗം മലയാളികളെ സംബന്ധിച്ച് ഒരു വേദന തന്നെയായിരുന്നു. അത്രമാത്രം പി ജയചന്ദ്രനെയും അദ്ദേഹത്തിൻ്റെ പാട്ടുകളെയും മലയാളികൾ സ്നേഹിച്ചിരുന്നു, ഇഷ്ടപ്പെട്ടിരുന്നു. യേശുദാസിനെപ്പോലെ തന്നെയായിരുന്നു മലയാളികളുടെ മനസ്സിൽ പി ജയചന്ദ്രൻ്റെയും സ്ഥാനം. അദ്ദേഹത്തെ ഗായകനായി ആണ് കൂടുതൽ ആളുകളും അറിയുന്നത്. എന്നാൽ ഒരു അഭിനേതാവും ആയിരുന്നു എന്നതാണ് സത്യം. മലയാളത്തിലെ ചില സിനിമകളിലും അഭിനയിച്ചിരുന്നു. ആ സിനികളെക്കുറിച്ചും അതിൻ്റെ വിശേഷങ്ങളെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്.
ഗായകൻ പി ജയചന്ദ്രന്റെ സിനിമകൾ
പി ജയചന്ദ്രൻ ആദ്യമായി അഭിനയിച്ച സിനിമ 1979 ൽ ഒ രാമദാസ് സംവിധാനം ചെയ്ത ‘കൃഷ്ണപ്പരുന്ത്’ ആയിരുന്നു. സിനിമയിൽ മധുവും, കെ പി ഉമ്മറും, പുതുമുഖനായിക അംബികയും കഴിഞ്ഞാൽ യുവനായകനായി ജയചന്ദ്രൻ. പടം പൊട്ടിപ്പാളീസായി എന്ന് വേണമെങ്കിൽ പറയാം. ‘അറിയാവുന്ന പണി ചെയ്താൽപ്പോരേ’ എന്നു പറഞ്ഞു സിനിമ കണ്ടവരെല്ലാം ജയചന്ദ്രനെ ചീത്തവിളിച്ചു. നാണക്കേടുമൂലം ഗായകന് പുറത്തിറങ്ങാൻ വയ്യാതായി. ഈ സംഭവത്തിനു ശേഷം, അഭിനയം എന്നു കേട്ടാൽ തന്നെ ജയചന്ദ്രന് ഉൾക്കിടിലമായിരുന്നു.
അങ്ങനെയിരിക്കവെയാണ് സംവിധായകൻ ഹരിഹരൻ നഖക്ഷതങ്ങളിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.
ജയചന്ദ്രൻ ഞെട്ടി. ഒഴിഞ്ഞുമാറാൻ ശ്രമി ച്ചപ്പോൾ ആ സിനിമയ്ക്കു കഥയെഴുതിയ എം.ടി വാസുദേവൻനായർ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ, ഒരു കൈനോക്കാൻ ജയചന്ദ്രനും തീരുമാനിച്ചു. നഖക്ഷതങ്ങളിലെ അഭിനയം ജയചന്ദ്രനിലെ നടനെ പുറത്തുകൊണ്ടുവന്നെങ്കിലും പിന്നീട് ഏറെക്കാലം സിനിമയിൽ മുഖം കാണിച്ചില്ല.
വി.കെ.പ്രകാശ് സംവിധാനം ചെയ് ത ‘മൂന്നാം ഭാവ’ത്തിലാണ് പിന്നീട് അഭിനയിക്കു ന്നത്. നഖക്ഷതങ്ങളിൽ വിനിതും മോനിഷയുമാണ് നായികാ നായകന്മാരായി എത്തിയത്. ഈ സിനിമ അക്കാലത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ഇതിലെ ഗാനങ്ങളും സൂപ്പർഹിറ്റായി മാറുകയായിരുന്നു. ഇതിൽ നായികയായി അഭിനയിച്ച മോനിഷ പിന്നീട് ഒരു അപകടത്തിൽ മരണപ്പെടുകയായിരുന്നു. എന്തായാലും അന്തരിച്ച ഗായകൻ പി ജയചന്ദ്രൻ ഒരു പാട്ടുകാരൻ മാത്രമായിരുന്നില്ല ഒരു നടനും കൂടിയായിരുന്നു എന്നതാണ് സത്യം.
#PJayachandran #MalayalamCinema #SingerAndActor #Krishnaparunthu #Nakakshathangal #MoonnamBhava