Death Attempt | 'ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമം'; പ്രശസ്‌ത പിന്നണി ഗായിക കൽപന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ

 
Singer Kalpana Raghavendar Attempts Death; Critical Condition
Singer Kalpana Raghavendar Attempts Death; Critical Condition

Photo Credit: Facebook/ Kalpana Raghavendar

● നിസാംപേട്ടിലെ വസതിയിൽ വെച്ചാണ് സംഭവം.
● അബോധാവസ്ഥയിൽ കണ്ടെത്തിയ കൽപ്പനയെ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
● സംഭവസമയത്ത് കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു.
● തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഹൈദരാബാദ്: (KVARTHA) പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. നിസാംപേട്ടിലെ വസതിയിൽ വെച്ച് ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിൻ്റെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. 

പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കൽപ്പനയെ അത്യാഹിത വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവസമയത്ത് കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു.

ഗായകനും സംഗീത സംവിധായകനുമായ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപ്പന രാഘവേന്ദർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള കൽപ്പന നിരവധി സംഗീത റിയാലിറ്റി ഷോകളിലും വിധികർത്താവായും മത്സരാർത്ഥിയായും പങ്കെടുത്തിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കാതിരിക്കുക.

Famous playback singer Kalpana Raghavendar attempted death by consuming sleeping pills. She is in critical condition and on a ventilator.

#KalpanaRaghavendar #DeathAttempt #Singer #CriticalCondition #Hyderabad #PlaybackSinger

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia