സിദ്ധാര്‍ഥ് മല്യ വിവാഹിതനാവുന്നു

 


ADVERTISEMENT

(www.kvartha.com 15.02.2016) ദീപിക പദുക്കോണുമായുള്ള പ്രണയം തകര്‍ന്നതില്‍ പിന്നെ കുറേക്കാലമായി ഐപിഎല്ലും അല്ലറ ചില്ലറ സിനിമകളുമെല്ലാമായി കഥകളിലൊന്നും ഉള്‍പ്പെടാതെ ഒതുങ്ങിക്കഴിയുകയായിരുന്നു സിദ്ധാര്‍ഥ് മല്യ. ഇപ്പോഴിതാ സിദ്ധാര്‍ഥ് വീണ്ടും കഥകളില്‍ നിറഞ്ഞിരിക്കുകയാണ്.

സിദ്ധാര്‍ഥിന്റെ വിവാഹമുറപ്പിച്ചുവെന്നാണ് പാപ്പരാസിക്ക് കിട്ടിയ വിവരം. ഇത്തവണയും സിദ്ധാര്‍ഥിന്റെ പേരിനൊപ്പം കേള്‍ക്കുന്നത് ബോളിവുഡിലെ ഒരു സുന്ദരിയുടെ പേരു തന്നെയാണ്. പക്ഷേ ദീപികയുടെ അത്ര തിളങ്ങി നില്‍ക്കുന്ന താരമല്ലെന്നു മാത്രം. ബോളിവുഡ് സുന്ദരി സോനല്‍ ചൗഹാനാണ് സിദ്ധാര്‍ഥിന്റെ മനം കീഴടക്കിയ പെണ്‍കുട്ടി.

സിദ്ധാര്‍ഥ് മല്യ വിവാഹിതനാവുന്നുഇരുവരും ഇപ്പോള്‍ യുകെയില്‍ ആക്റ്റിങ് ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു വാര്‍ത്ത. ഇരുവരുടെയും വിവാഹം ഉടനടി നടക്കുമെന്നാണ് കേട്ടു കേള്‍വി. ഇതിനു മുന്‍പും സോനലിനെയും സിദ്ധാര്‍ഥിനെയും പലയിടങ്ങളിലും കണ്ടതായി ഗോസിപ്പു കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രണയം തകര്‍ന്നുവെങ്കിലും ദീപികയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണിപ്പോഴും സിദ്ധാര്‍ഥ്. അതിനു ശേഷം കത്രീന കൈഫുമായി പ്രണയത്തിലാണെന്നും കഥകളുണ്ടായിരുന്നു. ഏറ്റവുമൊടുവിലാണ് സോനലിന്റെ പേര് കേള്‍ക്കുന്നത്.
             
SUMMARY: After being in a relationship with Bollywood's current queen bee, Deepika Padukone, for almost 2 years, it looks like Siddharth Mallya has found himself a new arm candy. The liquor tycoon's son was seen partying with Jannat actress, Sonal Chauhan in the UK recently
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia