അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതി വിലക്ക്; 'അമ്മ' അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ച് ശ്വേതാ മേനോനും കൂട്ടരും

 
Representational image of Shwetha Menon and AMMA Onam kit distribution

Photo Credit: Screenshot from a Facebook video by AMMA - Association Of Malayalam Movie Artists

ADVERTISEMENT

● പല മുതിർന്ന താരങ്ങൾക്കും ഭാരവാഹികൾ വീട്ടിലെത്തി കിറ്റ് കൈമാറി
● കേരള സാരിയും മുണ്ടും ഉൾപ്പെടുന്ന ഓണക്കോടിയും പലവ്യഞ്ജനങ്ങളും കിറ്റിലുണ്ട്
● കുക്കു പരമേശ്വരൻ, ടിനി ടോം, നീനാ കുറുപ്പ് തുടങ്ങിയ ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകുന്നു
● കാക്കനാട് പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സ്വർണാഭരണക്കടയാണ് കിറ്റ് സ്പോൺസർ ചെയ്യുന്നത്

കൊച്ചി: (KVARTHA) താരസംഘടനയായ അമ്മ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. നേരത്തെ ജനറൽ ബോഡി യോഗത്തിൽ രാജി പ്രഖ്യാപിച്ച ശ്വേതാ മേനോൻ്റെ നേതൃത്വത്തിലാണ് അംഗങ്ങൾക്ക് കിറ്റ് നൽകുന്നത്. പല മുതിർന്ന താരങ്ങൾക്കും ഭാരവാഹികൾ വീട്ടിലെത്തി കിറ്റ് കൈമാറി. ഓരോ കിറ്റിലും ഓണക്കോടിയുമുണ്ട്. കേരള സാരിയും മുണ്ടുമാണ് ഓണക്കോടിയായി നൽകുന്നത്. ഇതിന് പുറമെ അരിയും പഞ്ചസാരയും രണ്ടുതരം പായസക്കൂട്ടും ഉൾപ്പെടെ പലവ്യഞ്ജനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Aster mims 04/11/2022

കാക്കനാട് പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സ്വർണാഭരണക്കടയാണ് കിറ്റ് സ്പോൺസർ ചെയ്യുന്നത്. പ്രസിഡൻ്റ് ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഭരണസമിതി അംഗങ്ങളായ ടിനി ടോം, നീനാ കുറുപ്പ്, അഞ്ജലി നായർ, സരയൂ മോഹൻ, സിജോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ

കിറ്റ് സ്വീകരിച്ച അംഗങ്ങൾ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. അമ്മ സംഘടനയ്ക്കും ഭാരവാഹികൾക്കും നന്ദി അറിയിച്ചാണ് സാമൂഹികമാധ്യമ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാന രീതിയിൽ കിറ്റ് വിതരണം നടന്നിരുന്നു.

ഓണക്കോടിയും ഭക്ഷ്യവസ്തുക്കളും അടങ്ങുന്നതായിരുന്നു കഴിഞ്ഞ തവണത്തെയും കിറ്റ്. ഓണക്കോടി, ഷുഗർ ഫ്രീ മധുര പലഹാരങ്ങൾ, ഫാമിലി പാക്ക് ഐസ്ക്രീം, സദ്യയ്ക്ക് ആവശ്യമായ കൂട്ടുകൾ, ഉപ്പേരികൾ, റവ, ഗോതമ്പ് പൊടി ഉൾപ്പെടെ കിറ്റിലുണ്ടായിരുന്നു.

അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക്

നാടകീയ സംഭവങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിൽ ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും രാജി ആവർത്തിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ ബോഡി അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രമേഷ് പിഷാരടി എംഎൽഎ, മുൻമന്ത്രി ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി.

എന്നാൽ, ഔദ്യോഗികമായി രാജി നൽകാതിരുന്ന ശ്വേത അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി. കേസ് കോടതിയിൽ തുടരവെയാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള കിറ്റ് വിതരണം നടക്കുന്നത്. ഇതിനെതിരെ സംഘടനയിൽ തന്നെ എതിർശബ്ദം ഉയരുന്നുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Shwetha Menon leads AMMA's Onam kit distribution amidst committee row.

#Kvartha #AMMA #OnamKit #ShwethaMenon #MalayalamCinema #MollywoodNews #KeralaNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia