SWISS-TOWER 24/07/2023

'രാവണ്‍' സിനിമയിലെ രാഞ്ജാ രാഞ്ജാ എന്ന പാട്ടിനെ പുനര്‍ ജീവിപ്പിച്ച് എ ആര്‍ റഹ് മാനും ശ്രുതി ഹാസനും

 


ADVERTISEMENT

മുംബൈ: (www.kvartha.com 15.01.2017) രാവണ്‍ സിനിമയിലെ രാഞ്ജാ രാഞ്ജാ എന്ന് തുടങ്ങുന്ന ഗാനം എ ആര്‍ റഹ് മാന്റെ കൂടെ പാടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വെക്കുകയാണ് നടി ശ്രുതി ഹാസന്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അഭിനയിച്ച രാവണ്‍ സിനിമയിലെ ഈ ഗാനം അതി മനോഹരമാണെന്നും ഇത് തന്നെ വല്ലാതെ രസിപ്പിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.

'രാവണ്‍' സിനിമയിലെ രാഞ്ജാ രാഞ്ജാ എന്ന പാട്ടിനെ പുനര്‍ ജീവിപ്പിച്ച് എ ആര്‍ റഹ് മാനും ശ്രുതി ഹാസനും

രേഖ ഭരദ്വാജാണ് രാഞ്ജാ രാഞ്ജാ പാടിയത്. ഒരു പാട്ടുകാരി എന്ന നിലക്ക് തനിക്കുള്ള എല്ലാ പരിമിധികളും ലംഘിച്ച് പുതിയതായി വല്ലതും കൊണ്ടു വരാനാണിഷ്ടം. പ്രതീക്ഷിക്കാതെ പാടേണ്ടി വന്നത് കൊണ്ടാണ് രാഞ്ജാ രാഞ്ജാ പാട്ട് തെരഞ്ഞെടുത്തത്. ഇതൊരു ലൈവ് പരിപാടിയല്ലാത്തത് കൊണ്ട് തന്നെ ഇതിലും മികച്ചൊരു ചോയ്‌സ് വേറെയില്ലെന്നും താരം കൂട്ടിചേര്‍ത്തു. ഇനിയും ഇറങ്ങിയിട്ടില്ലാത്ത എം ടി വി യുടെ റോയല്‍ സ്റ്റാജ് ബാരല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.

റഹ് മാന്‍ സാറിന്റെ കൂടെ പാടുമ്പോള്‍ അദ്ദേഹത്തെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടെ ആ ഒഴുക്കില്‍ പോകുന്നതാണ് നല്ലത്. വാദ്യമേളക്കരുടെ അസാമാന്യ പ്രകടനം അമ്പരിപ്പിച്ചുവെന്നും തന്റെ പാട്ടില്‍ താന്‍ സംതൃപ്തയാണെന്നും കൂടി ശ്രുതി ഹാസന്‍ അഭിപ്രായപ്പെട്ടു.

'രാവണ്‍' സിനിമയിലെ രാഞ്ജാ രാഞ്ജാ എന്ന പാട്ടിനെ പുനര്‍ ജീവിപ്പിച്ച് എ ആര്‍ റഹ് മാനും ശ്രുതി ഹാസനും

Image Credit: Mazala

Summary: Shruti Haasan to recreate ‘Raanjha Raanjha’ from Raavan with AR Rahman. Actor Shruti Haasan has sung a recreated version of ‘Ranjha Ranjha’ from Raavan along with Academy award winner A R Rahman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia