SWISS-TOWER 24/07/2023

നിര്‍മാതാവ് മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി നടി ശില്‍പ ഷിന്‍ഡെ

 


ADVERTISEMENT

താനെ: (www.kvartha.com 25.03.2017) ഭാഭി ജി ഘാര്‍ പ്യാര്‍ ഹെ എന്ന ഷോയുടെ നിര്‍മാതാവ് മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി നടി ശില്‍പ ഷിന്‍ഡെ രംഗത്ത്. ടിവി ഷോ നിര്‍മാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഭാഭി ജി ഘാര്‍ പ്യാര്‍ ഹെ താരം പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് പാല്‍ഗര്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയില്‍ തുടരണമെങ്കില്‍ നിര്‍മാതാവിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചെന്നു കാട്ടിയാണ് ശില്‍പ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ശില്‍പ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

ഷോയില്‍ അഭിനയിക്കുന്നതിനിടെ പ്രൊഡ്യൂസറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ശില്‍പ കഴിഞ്ഞ വര്‍ഷം അവസാനം ഷോയുമായുള്ള തന്റെ കരാര്‍ അവസാനിപ്പിച്ചിരുന്നു. ശില്‍പയുടെ പിന്‍മാറ്റം നിര്‍മാതാക്കള്‍ക്ക് 12.05 കോടിയുടൈ നഷ്ടം ഉണ്ടായതായി പറയപ്പെടുന്നു. പോലീസിന്റെ എഫ് ഐ ആറില്‍ സഞ്ജയ് കോഹ്ലി നിരന്തരം ശില്‍പയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടെന്ന് കാണിച്ചിട്ടുണ്ട്. ഷോയ്ക്കിടെ മേക്കപ്പ് മുറിയില്‍ വെച്ചും കോഹ്ലി നടിയോട് അപമര്യാദ കാട്ടിയതായും പറയുന്നു.

നിര്‍മാതാവ് മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി നടി ശില്‍പ ഷിന്‍ഡെ

എന്നാല്‍ ആരോപണം സഞ്ജയ് കോഹ് ലി നിഷേധിച്ചു. കോഹ്ലിയുടെ ഭാര്യയും നിര്‍മാതാവുമായ ബിനെയ്ഫര്‍ കോഹ്ലിയും ആരോപണം നിഷേധിച്ചിട്ടുണ്ട്. തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും ബിനെയ്ഫര്‍ കോഹ്ലി പറഞ്ഞു.

Also Read:
റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ ചുമത്തിയത് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം അടക്കം നാല് വകുപ്പുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Shilpa Shinde accuses Bhabhi Ji Ghar Par Hai producer of immoral harassment, Thane, Allegation, Complaint, Police, FIR, wife, News, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia