അശ്ലീല സിനിമകളുടെ നിര്‍മാണം; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

 



മുംബൈ: (www.kvartha.com 20.07.2021) അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റില്‍. രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍  പ്രധാന  പ്രതി കുന്ദ്രയാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

അശ്ലീല സിനിമകളുടെ നിര്‍മാണം; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍


കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് അശ്ലീല ചിത്രം നിര്‍മിക്കുന്ന റാകറ്റിനെ പിടികൂടിയിരുന്നു. ഇതിലൂടെ മുഖ്യആസൂത്രകന്‍ രാജ് കുന്ദ്രയാണെന്ന് തെളിയുകയായിരുന്നു. അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി.

Keywords:  News, National, India, Mumbai, Bollywood, Actress, Entertainment, Business, Business Man, Finance, Technology, Police, Arrest, Police, Abuse, Assault, Case, Shilpa Shetty's husband Raj Kundra arrested by Mumbai Police for making adult films
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia