1.51 കോടിയുടെ തട്ടിപ്പ് കേസ്: നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
Nov 15, 2021, 10:09 IST
മുംബൈ: (www.kvartha.com 15.11.2021) വീണ്ടും കുരുക്കിലായി ബിസിനസുകാരനായ രാജ് കുന്ദ്രയും ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയും. 1.51 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബിസിനസുകാരനായ നിതിന്‍ ബരായ് നല്‍കിയ പരാതിയില്‍ ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരുള്‍പെടെ മൂന്ന് പേര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.
ശില്‍പ ഷെട്ടിയും ഭര്‍ത്താവും ചേര്‍ന്ന് തുടങ്ങിയ ഫിറ്റ്നസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കേസ്. ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ജിമും സ്പായും തുറക്കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പദ്ധതികള്‍ നടപ്പാകാതെ വന്നതോടെ തന്റെ 1.51 കോടി രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജൂലൈയില്‍ അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് വിതരണം ചെയ്തതെന്ന കേസില്‍ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം കഴിഞ്ഞ ആഴ്ചയാണ് രാജ് കുന്ദ്ര പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ രാജ് കുന്ദ്ര തന്റെ എല്ലാ സമൂഹമാധ്യമ അകൗണ്ടുകളും നീക്കം ചെയ്തിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.