താന്‍ ചതിക്കപ്പെട്ടതാണ്; അശ്ലീല വിഡിയോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈകോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 20.02.2021) അശ്ലീല വിഡിയോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈകോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. വെബ്‌സൈറ്റില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സൈബര്‍ പൊലീസ് നടിക്കെതിരെ കേസെടുത്തത്. അറസ്റ്റില്‍ നിന്നു സംരക്ഷണം തേടി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണിത്. 
Aster mims 04/11/2022

താന്‍ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ഷെര്‍ലിന്‍ ചോപ്ര അവകാശപ്പെട്ടു. അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തില്‍ തന്റെ മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തരതലത്തിലുള്ള വെബ്‌സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങള്‍ ചോര്‍ന്ന് മറ്റു വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ അപേക്ഷയില്‍ പറയുന്നു. 

താന്‍ ചതിക്കപ്പെട്ടതാണ്; അശ്ലീല വിഡിയോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോംബെ ഹൈകോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍


മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് നടിക്കെതിരെ കേസെടുത്തത്. അപേക്ഷ ഹൈകോടതി 22ന് പരിഗണിക്കും.

Keywords:  News, National, India, Mumbai, High Court, Bail, Actress, Entertainment, Case, Sherlyn Chopra Moves Bombay HC For Anticipatory Bail In controversial Video Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia