'ഷാരൂഖ്' എന്നാൽ വെറും പേരല്ല, അർത്ഥം രാജകീയം! പിന്നിലെ കാരണം അറിയാമോ?


● ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നടനാണ്.
● അനുപം ഖേറിന്റെ ടോക് ഷോയിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.
● ചെറിയ റോളുകളിൽ നിന്നാണ് ഷാരൂഖ് ബോളിവുഡിൽ ആധിപത്യം സ്ഥാപിച്ചത്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു നടൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ - അത് നമ്മുടെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ തന്നെ. കഠിന പ്രയത്നം ചെയ്താണ് അദ്ദേഹം ഈ താരസിംഹാസന പദവി സ്വന്തമാക്കിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് സത്യമാണ്.
തന്റെ വ്യത്യസ്തങ്ങളായ ഓരോ കഥാപാത്രങ്ങളിലൂടെയും ഷാരൂഖ് ഖാന് ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനൊന്നും ഇന്നും ഒരു കോട്ടം വരാതെ ഷാരൂഖ് തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഷാരൂഖ് എന്ന പേരിന്റെ ഒരു പ്രത്യേകതയാണ്. ആ പേരിന് വലിയൊരു സവിശേഷതയുണ്ട്. അതാണ് ഇവിടെ പറയാൻ പോകുന്നത്.
ഷാരൂഖ് ഖാൻ എന്ന പേരിന് കൂടുതൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. 1992-ൽ ബോളിവുഡിൽ അരങ്ങേറിയ ഷാരൂഖിന്റെ പ്രശസ്തി ഇന്ന് വൻകരകൾ കടന്നുപോയിരിക്കുന്നു. അമിതാഭിന് ശേഷം പ്രളയം എന്ന് കരുതിയിരുന്ന ഹിന്ദി സിനിമയിൽ യാതൊരു സ്വാധീനവുമില്ലാതെ കടന്നുവന്ന് തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിയ കിംഗ് ഖാൻ, റൊമാൻസിന്റെ ബാദ്ഷാ.
ഷാരൂഖ് എന്ന പേര് പേർഷ്യൻ ആണ്. ഷാ-രുഖ് എന്നാൽ രാജാവിന്റെ മുഖമുള്ളവൻ എന്നർത്ഥം. അങ്ങനെ നോക്കിയാലും കിംഗ് ഖാൻ എന്ന വിളിപ്പേര് തികച്ചും അനുയോജ്യം തന്നെ. എന്നാൽ 2021-ൽ അനുപം ഖേറിന്റെ ടോക് ഷോയായ 'കുച്ച് ഭി ഹോ സക്തി ഹേ'യിൽ ഒരു വെളിപ്പെടുത്തൽ ഉണ്ടായി. അത് ഷാരൂഖിന്റെ യഥാർത്ഥ പേരിനെക്കുറിച്ചായിരുന്നു.
അബ്ദുൽ റഹ്‌മാൻ എന്ന് പേരുള്ള ഒരാളെ അറിയാമോ എന്നായിരുന്നു അനുപം ഖേറിന്റെ ചോദ്യം. ആ കുസൃതി ചോദ്യത്തിൽ ഷാരൂഖ് വീണു. ഷാരൂഖിന്റെ അമ്മയുടെ അമ്മ അദ്ദേഹത്തിനിട്ട പേര് അബ്ദുൽ റഹ്‌മാൻ എന്നായിരുന്നത്രെ. കുറച്ചുകാലം ആ പേര് നീളുകയും ചെയ്തു. പിന്നീട് ഷാരൂഖിന്റെ അച്ഛനാണ് പേര് മാറ്റിയത്. അങ്ങനെ ഔദ്യോഗിക രേഖകളിൽ അടയാളപ്പെടുത്തും മുന്നേ അബ്ദുൽ റഹ്‌മാൻ എന്ന പേര് മാറി. എന്നാലും കുറേക്കാലം കസിൻ വലയം തന്നെ പഴയ പേര് പറഞ്ഞു കളിയാക്കുമായിരുന്നു എന്നും ഷാരൂഖ് ഓർത്തെടുത്തു. പേര് ഏതായിരുന്നാലും അദ്ദേഹം ഇന്ന് കാണുന്ന സൂപ്പർതാരം ആകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ എസ്.ആർ.കെ. എന്ന ബ്രാൻഡ് നെയിം പരിചയിച്ചവർക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ ഏട് വലിയ കൗതുകമായിരിക്കും.
ചെറിയ ചെറിയ റോളുകളിൽ എത്തി ഹിന്ദി സിനിമയിൽ ഷാരൂഖ് തന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഷാരൂഖ് സിനിമയിലേക്ക് കടന്നുവരുമ്പോൾ അമിതാഭ് ബച്ചനും മിഥുൻ ചക്രവർത്തിയുമെല്ലാം ഹിന്ദി സിനിമയിൽ അരങ്ങുവാഴുന്ന സമയമായിരുന്നു. അവരെയെല്ലാം പിൻതള്ളിക്കൊണ്ടാണ് ഷാരൂഖ് ഹിന്ദി സിനിമയിൽ തന്റെ സാമ്രാജ്യം തീർത്തത്. ആരൊക്കെ വന്നിട്ടും ഇന്നും അതിനൊരു കോട്ടവും വരാതെ മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ഷാരൂഖ് ഖാന്റെ പേരിനെക്കുറിച്ചുള്ള ഈ കൗതുകകരമായ വിവരം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ!
Summary: The name Shah Rukh Khan has a royal meaning; in Persian, 'Shah-Rukh' means 'one with the face of a king'. Interestingly, his initial name given by his maternal grandmother was Abdul Rahman, which was later changed by his father before official records. Despite the name change, he rose to become Bollywood's 'King Khan'.
#ShahRukhKhan, #Bollywood, #KingKhan, #NameMeaning, #SRK, #AnupamKher