Viral Post by Dhivyadharshini | 'ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ച് പറയാന്‍ ആഗ്രഹിച്ചതെല്ലാം പറഞ്ഞു'; ശാരൂഖ് ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യ ദര്‍ശിനി; വൈറലായി പോസ്റ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) തമിഴ് നടിയും അവതാരകയുമായ ദിവ്യ ദര്‍ശിനിയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് വൈറലാവുകയാണ്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ശാരൂഖ് ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദിവ്യ ദര്‍ശിനി. 

കിങ് ഖാനോടുള്ള ആരാധന മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ആ പോസ്റ്റ്. ശാരൂഖിനെ ഗാഢമായി ആലിംഗനം ചെയ്തെന്നും അദ്ദേഹത്തോട് പറയാനുണ്ടായിരുന്നതെല്ലാം പറഞ്ഞുതീര്‍ത്തുവെന്നും ദിവ്യദര്‍ശിനി പറയുന്നു.
Aster mims 04/11/2022

'ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചു, പറയാന്‍ ആഗ്രഹിച്ചതെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇത്രയും വര്‍ഷങ്ങള്‍,ഒരുപാട് ഓര്‍മ്മകള്‍, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്തോഷത്തിന്റെ കണക്കെടുക്കാനാകില്ല, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് മാത്രമേ സംഭവിക്കൂ. നിങ്ങളുടെ സന്തോഷത്തിനായി ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും. നിങ്ങളെപ്പോലൊരു മനുഷ്യന്‍ വേറെയില്ല. സിനിമാ മേഖലയില്‍ നിങ്ങള്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസംതന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യം'-ദിവ്യദര്‍ശിനി കുറിച്ചു.'

Viral Post by Dhivyadharshini | 'ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ച് പറയാന്‍ ആഗ്രഹിച്ചതെല്ലാം പറഞ്ഞു'; ശാരൂഖ് ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യ ദര്‍ശിനി; വൈറലായി പോസ്റ്റ്


നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹച്ചടങ്ങിനിടെയാണ് ദിവ്യദര്‍ശിനി ശാരൂഖിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.

Keywords:  News,National,India,chennai,Entertainment,viral,Bollywood,Social-Media, Shah Rukh Khan's photos with Dhivyadharshini
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script