അവസരമില്ലാതെ ബോളിവുഡ്

 


(www.kvartha.com 04.02.2016) ബോളിവുഡിലെ പ്രമുഖര്‍ക്ക് സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്നു പറയുന്നു സോനം കപൂര്‍. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ അഭിപ്രായം തുറഞ്ഞു പറഞ്ഞാല്‍ വലിയ വിവാദമാണുണ്ടാകുന്നതെന്നും സോനം പറയുന്നു. എല്ലാവര്‍ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായത്തെ എതിര്‍ക്കുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നു കരുതി എന്തു പറഞ്ഞാലും വിവാദമാക്കുന്നതു ശരിയല്ലെന്നും പറയുന്നു സോനം.

നീര്‍ജ ഭനോട്ട് എന്ന സിനിമയുടെ ഓഡിയൊ ലോഞ്ച് ചടങ്ങിലാണ് സോനം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കുറച്ച് ദിവസം മുന്‍പ് ആമിര്‍ഖാനും ഷാരൂഖും ഇത്തരം വിവാദത്തില്‍പ്പെട്ടിരുന്നു. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ സോഷ്യല്‍ മീഡിയകളിലും മറ്റും പരിഹസിക്കുന്നതും ട്രോളുകള്‍ക്ക് ഇരയാക്കുന്നതും പതിവാണിപ്പോള്‍.
അസഹിഷ്ണുത വിവാദത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഷാരൂഖ് ഖാനെതിരേ നിരവധി പ്രതിഷേധമുയര്‍ന്നിരുന്നു. ദില്‍വാലെയുടെ പ്രദര്‍ശനം തടസപ്പെടുത്തുന്നതുവരെയെത്തി കാര്യങ്ങള്‍.

അവസരമില്ലാതെ ബോളിവുഡ്
ആമിര്‍ഖാനും ഭാര്യയും ഇതുപോലെ വിവാദത്തില്‍പ്പെട്ടിരുന്നു. തീവ്രവാദി ആക്രമണത്തില്‍ നിരവധി യാത്രക്കാരുടെ ജീവിതം രക്ഷിച്ചു രക്തസാക്ഷിത്വം വഹിച്ച നീര്‍ജ ഭനോട്ടെന്ന എയര്‍ഹോസ്റ്റസിന്റെ ബയോപിക്കാണ് ഇനി സോനത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമെന്നാണ് നീര്‍ജയെ സോനം വിശേഷിപ്പിക്കുന്നത്. ഈമാസം ഒടുവില്‍ നീര്‍ജ തിയെറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും പോസ്റ്ററുകളും ഏറെ ജനപ്രീതി നേടിയിരുന്നു.
       

SUMMARY: Shah Rukh Khan and Aamir Khan have both faced severe backlash after their comments on intolerance. Actress Sonam Kapoor said on Wednesday that both the superstars will be afraid to talk on issues due to the negative reactions their comments lead to.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia