Comedy | മമ്മൂട്ടിയും പൃഥിയും വരെ നിറഞ്ഞാടിയ ഷാഫി ചിത്രങ്ങൾ; ദശമൂലവും മണവാളനുമൊക്കെ മറക്കില്ല മലയാളി; കോമഡി ട്രാക്കിൽ ജനപ്രീതി നേടിയ സംവിധായകൻ


● ഷാഫി തന്റെ ചിത്രങ്ങളിൽ കൊണ്ട് വന്ന കോമഡി, മലയാള സിനിമയിലെ ഒരു പുതിയ ദിശയ്ക്ക് തുടക്കം കുറിച്ചു.
● 2005-ൽ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും പ്രേക്ഷകർക്ക് നിരവധി ഹാസ്യപരിഷ്കരണങ്ങൾ നൽകി.
● ഷാഫിയുടെ സിനിമകൾ പൊതുവെ പ്രേക്ഷകർക്ക് ഒരു സൗഹൃദ അനുഭവം സമ്മാനിക്കുന്നു.
കണ്ണൂർ: (KVARTHA) ആരെക്കൊണ്ടും കോമഡി പറയിക്കാമെന്നും അതു പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും തെളിയിച്ച സംവിധായകനും എഴുത്തുകാരനുമായിരുന്നു റാഫി. സത്യൻ അന്തിക്കാടിൻ്റെ ചില ചിത്രങ്ങളിൽ നർമ്മരസമുള്ള ചില കഥാപാത്രങ്ങൾ ചെയ്തതല്ലാതെ കോമഡി വഴങ്ങില്ലെന്ന് വിശ്വസിച്ചിരുന്ന മമ്മൂട്ടിയെ കൊണ്ട് തൻ്റെ ചിത്രങ്ങളിൽ മുഴുനീളെ കോമഡി ചെയ്യിക്കാൻ ഷാഫിയെന്ന സംവിധായകന് കഴിഞ്ഞു.
മമ്മൂട്ടിക്ക് അനുയോജ്യമായ കോംപോയായി സുരാജും സലീം കുമാറും രാജൻ പി ദേവും ബിജു കുട്ടനുമൊക്കെ എത്തിയതോടെ ഷാഫിയുടെ ചിത്രങ്ങൾ തീയേറ്ററിൽ ചിരിപ്പടക്കം മുഴക്കി. 2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച വണ്‍മാന്‍ഷോ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും അഭിനയിച്ച സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണരാമൻ ബോക്സോഫീസ് ഇളക്കിമറിച്ചു.
2005ല്‍ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. കോമഡിയും മാസും ചേര്‍ന്ന ചിത്രം രണ്ടു പതിറ്റാണ്ടിനുശേഷവും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലുണ്ട്. രാജന്‍ പി ദേവിന്‍റെ അഭിനയ ജീവിതത്തിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു തൊമ്മന്‍.
2007-ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാവിയും മലയാള സിനിമയിലെ മിന്നുന്ന ബോക്സോഫീസ് വിജയങ്ങളിലൊന്നാണ്. ചട്ടമ്പിനാടും വെനീസിലെ വ്യാപാരിയുമായി ജനപ്രിയ ചേരുവകള്‍ നിറഞ്ഞ മമ്മൂട്ടിച്ചിത്രങ്ങളുടെ വേറൊരു ധാര തന്നെ ഷാഫിയുടെ സംവിധാന മികവിലൂടെ സംഭവിച്ചു. നടന്‍ ദിലീപിനെ മാത്രമല്ല പൃഥ്വീരാജിനെയും വരെ ചിരിപ്പിക്കുന്ന ജനപ്രിയ നായകപദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകനുമാണ് ഷാഫി.
ദശമൂലം ദാമു, മണവാളൻ, കണ്ണൻ സ്രാങ്ക്, പോഞ്ഞിക്കര. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഷാഫി സിനിമകളിലെ കഥാപാത്രങ്ങളില്ലെങ്കില്‍ ഇന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ തന്നെയില്ല. സിനിമകൾ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ചിരിയുടെയും ചിന്തയുടെയും ശക്തികൊണ്ട് സോഷ്യല്‍ മീഡിയ ഉള്ളിടത്തോളം കാലം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെയാണ് ഷാഫി സൃഷ്ടിച്ചത്. മലയാള സിനിമയുടെ ഓര്‍മയില്‍ നിന്ന് ചിരി വറ്റാത്തിടത്തോളം കാലം ഷാഫി സ്വഷ്‌ടിച്ച കഥാപാത്രങ്ങളും നിലനിൽക്കും.
തൻ്റെ കരിയറിൽ ചെയ്ത 18 സിനിമകളിലും നർമ്മത്തിൻ്റെ വഴിയെ സഞ്ചരിച്ച പ്രമേയങ്ങളാണ് ഷാഫി കൈകാര്യം ചെയ്തത്. തീയേറ്ററിലെത്തുന്ന സാധാരണ പ്രേക്ഷകർക്ക് രണ്ടര മണിക്കൂർ മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നതായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകൾ. നായകൻമാർ മാത്രമല്ല വില്ലൻ ഷെയ്ഡുള്ള കഥാപാത്രങ്ങൾ അറിഞ്ഞും അറിയാതെയും പറയുന്ന ഡയലോഗുകൾ ട്രോളുകളായി മാറി.
വീട് മാറി സി.ഐയുടെ വീട്ടിൽ ഗുണ്ടായിസം കാണിക്കാൻ കയറിയ ദശമൂലം ദാമുവിനെ തല്ലി ഇഞ്ചി പരുവമാക്കി പുറത്തിട്ടപ്പോൾ തടിച്ചു കൂടിയ നാട്ടുകാരോട് ദാമു പറയുന്നത് ഒരു ഓലക്കീറിൽകിടത്തി തന്നെ വെള്ള തുണികൊണ്ട് മൂടാനാണ് കാലത്തിന് അപ്പുറത്തേക്ക് റീൽസുകളായി ദശ മൂലവും സ്രാങ്കും മിസ്റ്റർ പോഞ്ഞിക്കരയുമൊക്കെ സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Shafi's comedy-driven films, including hits like 'Thommanum Makkalum' and 'Dasha Moolem Damu,' cemented his legacy in Malayalam cinema, influencing fans even on social media.
#Shafi #MalayalamCinema #ComedyFilms #Mammootty #Prithviraj #Dileep