ഇന്നത്തെ സിനിമയൊക്കെ എന്ത്? ഷീല പറയുന്നു... ഇന്ന് ഓരോരുത്തര്‍ക്കും കാരവാനുണ്ട്, അന്ന് ഇരിക്കാന്‍ ഒരു കസേര പോലും ഉണ്ടായിരുന്നില്ല

 


കൊച്ചി: (www.kvartha.com 16.05.2017) ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ഷീല. സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്നും ഷീല പറഞ്ഞു. ഒരു അഭിമുഖത്തിലാണു ഷീല ഇക്കാര്യം പറഞ്ഞത്്. പഴയകാലത്തെ സിനിമ പ്രൊഡ്യൂസര്‍മാര്‍ മായമില്ലാത്ത ആളുകളായിരുന്നു. വാക്കിനു വിലയുള്ളവരായിരുന്നു. അതുകൊണ്ടു തന്നെ എഗ്രിമെന്റ് ഒന്നും വേണ്ടിരുന്നില്ല. എന്നാല്‍ ഇന്നു മുഴുവന്‍ മായമാണ്. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല, ഡയറക്ടര്‍മാരാണു കഥ പറയുന്നത്.

നായകന്‍ തീരുമാനിക്കേണ്ട ഘട്ടത്തിലാണ് ഇന്നു സിനിമ ലോകം. പണം മുടക്കുന്ന പ്രൊഡ്യൂസേഴ്‌സിനു പോലും ഇന്ന് കഥയറിയില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരപാടുണ്ട്് എന്നും ഷീല പറയുന്നു. ഇപ്പോള്‍ ദുബൈയില്‍ നിന്ന് ഒരാള്‍ വരുന്നു, കുറച്ചു കാശുണ്ട്, ഒരു പടം എടുക്കാമെന്ന രീതിയാണ് എന്നും ഷീല കുറ്റപ്പെടുത്തി. ഇപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കാരവാന്‍ ഉണ്ട് എന്നും അന്നു ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നു എന്നും ഷീല പറയുന്നു.

ഇന്നത്തെ സിനിമയൊക്കെ എന്ത്? ഷീല പറയുന്നു... ഇന്ന് ഓരോരുത്തര്‍ക്കും കാരവാനുണ്ട്, അന്ന് ഇരിക്കാന്‍ ഒരു കസേര പോലും ഉണ്ടായിരുന്നില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, Kerala, News, Actress, Malayalam, Story, Entertainment, Sheela, Capturing Selfie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia