Oscar Nomination | ഓസ്‌കര്‍ അവാര്‍ഡിനായി വിഡി സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സ്വതന്ത്ര്യ വീര്‍ സവര്‍ക്കറും തിരഞ്ഞെടുക്കപ്പെട്ടു
● ഇന്ത്യന്‍ ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന സിനിമയാണ് സ്വതന്ത്ര്യ വീര്‍സവര്‍ക്കര്‍
● മറന്നുപോയ കഥകളെ വെളിച്ചത്ത് എത്തിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് രണ്‍ദീപ് ഹൂഡ
മുംബൈ: (KVARTHA) 96ാം ഓസ്‌കര്‍ അവാര്‍ഡിനായി വിഡി സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സ്വതന്ത്ര്യ വീര്‍ സവര്‍ക്കറും സമര്‍പ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഔദ്യോഗിക എന്‍ട്രിയായാണ് ചിത്രം ഓസ്‌കാറിലേക്ക് എത്തുന്നതെന്നും ഇത് അഭിമാനമുള്ള നിമിഷമാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഞങ്ങളുടെ ടീമിന് മാത്രമല്ല, അറിയപ്പെടാത്ത നായകരുടെ കഥകള്‍ പറയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇത് അഭിമാന നിമിഷമാണ്. ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തങ്ങളുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടുവെന്ന് സിനിമയുടെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പ്രതികരിച്ചു.
ഓസ്‌കാര്‍ വേദിയിലേക്ക് ചിത്രം എത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന സിനിമയാണ് സ്വതന്ത്ര്യ വീര്‍സവര്‍ക്കര്‍ എന്നും വ്യക്തമാക്കി. മറന്നുപോയ കഥകളെ വെളിച്ചത്ത് എത്തിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.
ഓസ്‌കാറില്‍ ഇന്ത്യയെ പ്രതികരിക്കുന്ന ലാപ്ത ലേഡീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ടീം അഭിനന്ദനം അറിയിച്ചു.
#Savarkar #OscarNomination #IndianCinema #FreedomFighter #AnandPandit #RandeepHooda